---
title: "ലഹരി ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്  ലഹരി നിര്‍മാര്‍ജന സമിതി"
english_title: " Intoxication awareness should be included in the curriculum Drug Eradication Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17043/intoxication-awareness-should-be-included-in-the-curriculum-drug-eradication-committee"
published_at: "2021-12-20T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0836dc5498_SHAKEELA ENGOLI .jpg"
keywords: []
---

# ലഹരി ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്  ലഹരി നിര്‍മാര്‍ജന സമിതി

> **Lead Summary:** വടകര: വടകര മണ്ഡലം ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറാമല ഗ്രാമ ഞ്ചായത്ത് ഹാളില്‍ ലഹരി നിര്‍മാര്‍ജന സമിതി (എല്‍എന്‍എസ്) വടകര മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു.

## Article Content

വടകര: വടകര മണ്ഡലം ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറാമല ഗ്രാമ ഞ്ചായത്ത് ഹാളില്‍ ലഹരി നിര്‍മാര്‍ജന സമിതി (എല്‍എന്‍എസ്) വടകര മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു.

ഏറാമലയില്‍ നടന്ന പരിപാടിയില്‍ വടകര മുന്‍സിപ്പാലിറ്റിയിലെയും നാല് പഞ്ചായത്തുകളിലെയും ജനപ്രതിധികള്‍, എല്‍.എന്‍.എസ്. സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. എല്‍.എന്‍.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹുസൈന്‍ കമ്മന അദ്ധ്യക്ഷനായി.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും മണ്ഡലത്തിലെ പ്രവര്‍ത്തങ്ങള്‍ ക്രോഡീകരിക്കുന്നതിനു വേണ്ടി താത്കാലിക . കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു.

കോഴിക്കോട് നോര്‍ത്ത് ജില്ലാ വനിതാ വിംഗ് ജനറല്‍ സെക്രട്ടറി സി. കെ ജമീല,പി. സഫിയ, കെ. കെ അമ്മദ്, എം.കെ.യൂസഫ് ഹാജി, ടി. എന്‍ റഫീഖ്, ജി. രതീഷ്, മൂസഹാജി കല്ലേരി, നിയാസ് ചോറോട്, അബൂമ്പക്കര്‍, ആബിദ, ജമിലി.പി.സി, സാഹിറ .എന്‍ ,സിഡിഎസ് ലത, ലിജിന ടി.കെ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17043/intoxication-awareness-should-be-included-in-the-curriculum-drug-eradication-committee)