---
title: "#ArabicLanguageDay | അറബി ഭാഷാ ദിനവും എസ്, കെ, എസ്, ബി, വി, പതാക ദിനവും നടത്തി "
english_title: "#Arabic #Language #Day #SKSBV #FlagDay #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170439/arabic-language-day-sksbv-flagday-held"
published_at: "2023-12-19T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65812d20810a8_arabicday.jpg"
keywords: []
---

# #ArabicLanguageDay | അറബി ഭാഷാ ദിനവും എസ്, കെ, എസ്, ബി, വി, പതാക ദിനവും നടത്തി 

> **Lead Summary:** **വടകര: [ **'അറബി ഭാഷ ബഹുസ്വരതയുടെ വർത്തമാനങ്ങൾ' എന്ന പ്രമേയത്തിൽ അറബി ഭാഷാ ദിനമായ ഡിസംബർ 18ന് വടകര അഴിത്തല ഉമൂറുൽ ഉലൂം മദ്റസയിൽ അറബി ഭാഷാ ദിനവും അദബ് അറിവ് അർപ്പണം എന്ന പ്രമേയത്തിൽ 2023 ഡിസംബർ 25,26ന് എസ്,കെ,എസ് ,ബി,വി, 30ാം വാർഷിക സമ്മേളനം ഖൈറുവാൻ കോഴിക്കോട് നടക്കുന്ന സമ്മേളന പ്രചരണ പതാക ദിനവും ആചരിച്ചു.

## Article Content

**വടകര: [ **'അറബി ഭാഷ ബഹുസ്വരതയുടെ വർത്തമാനങ്ങൾ' എന്ന പ്രമേയത്തിൽ അറബി ഭാഷാ ദിനമായ ഡിസംബർ 18ന് വടകര അഴിത്തല ഉമൂറുൽ ഉലൂം മദ്റസയിൽ അറബി ഭാഷാ ദിനവും അദബ് അറിവ് അർപ്പണം എന്ന പ്രമേയത്തിൽ 2023 ഡിസംബർ 25,26ന് എസ്,കെ,എസ് ,ബി,വി, 30ാം വാർഷിക സമ്മേളനം ഖൈറുവാൻ കോഴിക്കോട് നടക്കുന്ന സമ്മേളന പ്രചരണ പതാക ദിനവും ആചരിച്ചു.

നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമത്തിൽ റഫീഖ് ഫൈസി സ്വാഗതം പറഞ്ഞു. മഹല്ല് സെക്രട്ടറി പി,വി,മുഹാജിർ അധ്യക്ഷത വഹിച്ചു. സ്വദർ മുഅല്ലിം, ടി,കെ, അബ്ദുല്ലത്തീഫ് മുസ്ലിയാർ പരിപാടി ഉദ്‌ഘാടനം ചെയ്തു.

മദ്റസ വിദ്യാർത്ഥികൾ ഭാഷാ ദിന പ്രബന്ധവും ചാർട്ട് പ്രദർശനവും നടത്തി. ചീനം വീട് അബ്ദുറഹിമാൻ മുസ്ലിയാർ പതാക ഉയർത്തി. മുഹമ്മദ് ജസീൽ ഇർഫാനി അശ്റഫ് മുസ്ലിയാർ മുജീബ് മുസ്ലിയാർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുഹമ്മദ് ആതഫ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170439/arabic-language-day-sksbv-flagday-held)