---
title: "#ganja | വടകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ "
english_title: "#Excise #arrests #young #man #ganja #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170539/excise-arrests-young-man-ganja-vadakara"
published_at: "2023-12-19T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581811068573_excise.jpg"
keywords: []
---

# #ganja | വടകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ 

> **Lead Summary:** **വടകര: [ **കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. 250 ഗ്രാം കഞ്ചാവുമായി തട്ടാന്റവിട വീട്ടിൽ മുഹമ്മദ് ഹിജാസി നെയാണ്‌ എക്സൈസ് അറസ്റ്റുചെയ്തത്.

## Article Content

**വടകര: [ **കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. 250 ഗ്രാം കഞ്ചാവുമായി തട്ടാന്റവിട വീട്ടിൽ മുഹമ്മദ് ഹിജാസി നെയാണ്‌ എക്സൈസ് അറസ്റ്റുചെയ്തത്.

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര, ചോറോട്, കുരിക്കിലാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുരിക്കിലാട് ജി പാസ്സ് റോഡിൽനിന്നാണ് ഹിജാസിനെ സ്കൂട്ടറിൽപോകവേ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ.കെ. വിനോദൻ, കെ.എം. സോമസുന്ദരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. അനിരുദ്ധ്, രാഹുൽ ആക്കിലേരി, കെ. സിനീഷ്, എ. ശ്യാം രാജ്, രാജൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170539/excise-arrests-young-man-ganja-vadakara)