---
title: "#KKRamaMLA | പ്രേത്യേക സംഗമം; റോട്ടറി ബധിര സ്കൂളിനായി 12 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി - കെ. കെ. രമ എം. എൽ. എ. "
english_title: "#PretyekaSangam #12lakhrupees #sanctioned #government #RotaryDeafSchool #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170707/pretyekasangam-12lakhrupees-sanctioned-government-rotarydeafschool-kkramamla"
published_at: "2023-12-20T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582834392521_rama.jpg"
keywords: []
---

# #KKRamaMLA | പ്രേത്യേക സംഗമം; റോട്ടറി ബധിര സ്കൂളിനായി 12 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി - കെ. കെ. രമ എം. എൽ. എ. 

> **Lead Summary:** **വടകര: [** റോട്ടറി ബധിര സ്കൂളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രേത്യേക സംഗമം സംഘടിപ്പിച്ചു. കെ. കെ. രമ എം. എൽ. എ. പരിപാടി ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: [** റോട്ടറി ബധിര സ്കൂളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രേത്യേക സംഗമം സംഘടിപ്പിച്ചു. കെ. കെ. രമ എം. എൽ. എ. പരിപാടി ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലമേളയിലും, പ്രവർത്തി പരിചയ മേളയിലും പങ്കെടുത്ത കുട്ടികളെയും, പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും ഉപഹാരം നൽകി എം. എൽ. എ. അനുമോദിച്ചു.

വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം മുൻസിപ്പൽ കൗൺസിലർ ടി. വി. ഹരിദാസൻ ഉദ്‌ഘാടനം ചെയ്തു. എം. എൽ. എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും സ്കൂളിനായി 12 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായെന്ന് കെ. കെ. രമ എം. എൽ. എ. പ്രസ്താവിച്ചു.

ഇപ്പോൾ 7 വരെയുള്ള സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ പരിശ്രമിക്കുമെന്നും എം. എൽ. എ. പറഞ്ഞു. ചടങ്ങിൽ വടകര റോട്ടറി പ്രസിഡൻ്റ് പി. എം. സലിം അധ്യക്ഷത വഹിച്ചു.

ഡോ. എ. കെ. രാജൻ, സ്കൂൾ മാനേജർ ഡോ. കെ. എം. അബ്ദു‌ള്ള, റോട്ടറി സെക്രട്ടറി ഡോ. എം. നൗഷിദ് അനി, പ്രധാന അദ്ധ്യാപിക എം. മിനി, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ, പി. ടി. എ. പ്രസിഡന്റ് വി. അഞ്ജുഷ, പി. സി. ബലറാം, കെ. ഹാഷിം, പി. കരുണാകരൻ, പി. കുഞ്ഞി കണ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170707/pretyekasangam-12lakhrupees-sanctioned-government-rotarydeafschool-kkramamla)