---
title: "#accident | അപകടം; വടകര ദേശീയ പാതയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, കാർ  നിർത്താതെ പോയി"
english_title: "#accident #Bikerider #dies #hit #car #Vadakara #NationalHighway #car #stop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170723/accident-bikerider-dies-hit-car-vadakara-nationalhighway-car-stop"
published_at: "2023-12-20T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65828df6735be_babilesh.jpg"
keywords: []
---

# #accident | അപകടം; വടകര ദേശീയ പാതയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, കാർ  നിർത്താതെ പോയി

> **Lead Summary:** **വടകര: [** വടകര ദേശീയ പാതയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മൽ ബാലകൃഷ്ണന്റെ മകൻ ബബിലേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം.

## Article Content

**വടകര: [** വടകര ദേശീയ പാതയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മൽ ബാലകൃഷ്ണന്റെ മകൻ ബബിലേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം.

ചോമ്പാലിൽ നിന്നു മൂരാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ബബിലേഷ്. വടകര ഭാഗത്തു നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയി. ബബിലേഷിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിർത്താതെ പോയ കാർ കണ്ടെത്താൻ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: സാവിത്രി.ഭാര്യ: റീമ.സഹോദരി :പരേതയായ ബബിത. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170723/accident-bikerider-dies-hit-car-vadakara-nationalhighway-car-stop)