---
title: "#InternationalHackathon | ഇന്റർനാഷണൽ ഹാക്കത്തോണിൽ മലയാളി വിദ്യാർത്ഥിക്ക് ഉജ്ജ്വല വിജയം  "
english_title: "#Malayalee #student #won #brilliantly #International #Hackathon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170805/malayalee-student-won-brilliantly-international-hackathon"
published_at: "2023-12-20T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582c9023bae3_nihal_2.jpg"
keywords: []
---

# #InternationalHackathon | ഇന്റർനാഷണൽ ഹാക്കത്തോണിൽ മലയാളി വിദ്യാർത്ഥിക്ക് ഉജ്ജ്വല വിജയം  

> **Lead Summary:** **വടകര: [ **ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിന്റെയും, കൊറിയയിലെ ഇൻഡോ-കൊറിയ സയൻസ് ആൻഡ് ടെക്നോളജി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഹാക്ക്ടെക്ക്-2023ൽ ക്രൈസ്റ്റ് കോളേജിൽ ഒന്നാംവർഷ ബിടെക്ക് വിദ്യാർത്ഥിയായ ചോറോട് സ്വദേശി നിഹാൽ ഗിരീഷ് ഒന്നാം സ്ഥാനം നേടി.

## Article Content

**വടകര: [ **ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിന്റെയും, കൊറിയയിലെ ഇൻഡോ-കൊറിയ സയൻസ് ആൻഡ് ടെക്നോളജി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഹാക്ക്ടെക്ക്-2023ൽ ക്രൈസ്റ്റ് കോളേജിൽ ഒന്നാംവർഷ ബിടെക്ക് വിദ്യാർത്ഥിയായ ചോറോട് സ്വദേശി നിഹാൽ ഗിരീഷ് ഒന്നാം സ്ഥാനം നേടി.

രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിജയിക്ക് ലഭിച്ചത്. അനേകം വിദ്യാർഥികൾ പങ്കെടുത്ത്‌  മാസങ്ങളോളം  നീണ്ട ഈ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ഏക ഒന്നാംവർഷ വിദ്യാർത്ഥികൂടിയാണ് നിഹാൽ. 

യൊലോവി8 ടെക്‌നോളജി ഉപയോഗിച്ചു, റെക്കോഡഡ് വീഡിയോകളിൽനിന്ന് ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ ഘടനയും, സ്പീഡും മറ്റു വിശദാംശങ്ങളും മനസിലാക്കാൻ പറ്റുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ഈ വിദ്യാർത്ഥി കോഡ്ചെയ്തത്.

സൂപ്പർകമ്പ്യൂട്ടറുകളുടെ സഹായത്തോടെ ടെസ്റ്റ് ചെയ്യപ്പെട്ട ഈ പ്രോഗ്രാം, ട്രാഫിക് കൺട്രോൾ അധികാരികൾക്കും, എ ഐ ക്യാമറകൾക്കും, ഓട്ടോമേറ്റഡ് വാഹനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കുമെന്ന് കരുതപ്പെടുന്നു.

ഐ കെ എസ് ടി ഡയറക്ടറായ ഡോക്ടർ സീയൂങ്-ഷീയോൾ-ലീയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാക്കത്തോൺ വിജയികളെ തിരഞ്ഞെടുത്തത്‌. 

ആരോഗ്യരംഗത്ത് എഐ യും, മെഷീൻ ലേർണിങ് ടെക്നോളജിയും ഉപയോഗിച്ചു രോഗനിർണ്ണയം വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്ന ഒരു സ്റ്റാർട്ടപ്പ് തുടങ്ങണമെന്നാണ് നിഹാലിൻറെ ആഗ്രഹം.

വടകര സ്വദേശിയായ ഈ വിദ്യാർത്ഥി, എടച്ചേരി സെൻട്രൽ എൽ പി എസ്സിലെ ഹെഡ്മിസ്ട്രസ് സിൽജയുടെയും, ഒമാനിലെ സൊഹാർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ ഡോക്ടർ ഗിരീഷ് നാവത്തിന്റെയും മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170805/malayalee-student-won-brilliantly-international-hackathon)