---
title: "#GarbagefreeKerala | മാലിന്യമുക്തം നവകേരളം; തുണിസഞ്ചി വീടുകളിലെത്തിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കുടുബശ്രീ അംഗങ്ങൾ "
english_title: "#GarbagefreeKerala #Kutubasree #members #AyancheryGramPanchayat #12thWard #deliver #clothbags #homes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170914/garbagefreekerala-kutubasree-members-ayancherygrampanchayat-12thward-deliver-clothbags-homes"
published_at: "2023-12-20T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583201fddaf3_garbage_free.jpg"
keywords: []
---

# #GarbagefreeKerala | മാലിന്യമുക്തം നവകേരളം; തുണിസഞ്ചി വീടുകളിലെത്തിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കുടുബശ്രീ അംഗങ്ങൾ 

> **Lead Summary:** **ആയഞ്ചേരി: [** 2024 ജനുവരി 26 ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുന്ന പരിപാടി ആരംഭിച്ചു.

## Article Content

**ആയഞ്ചേരി: [** 2024 ജനുവരി 26 ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുന്ന പരിപാടി ആരംഭിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. കുടുബശ്രീ അംഗങ്ങളാണ് മാലിന്യമുക്തം നവകേരളം എന്ന് ആലേഖനം ചെയ്ത തുണിസഞ്ചിയുമായ് വീടുകളിൽ എത്തി ബോധവൽക്കരണം നടത്തുന്നത്.

കടമേരി മാക്കം മുക്കിൽ പൊൻമേരി ബേങ്കിന് സമീപം ചേർന്ന ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ കെ.മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനാംഗം നിഷ പി. ഏറ്റുവാങ്ങി.

ജെ എച്ച് ഐ ഇന്ദിര പി, വി ഇ ഒ വിപിൻ കുമാർ ടി.വി, ഇ.കെ ബാലൻ, പുത്തൂർ ശ്രീവത്സൻ, കെ.കെ.ഹമീദ് മാസ്റ്റർ, ഹരിദാസൻ ഏ.പി, ഷിൽന പി, താനക്കണ്ടി ബാബു മാസ്റ്റർ, വിനീത് ഇ.കെ, ഗിരീഷ് നവനീതം, കൈലാസ് ആർ, ചന്ദ്രി പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170914/garbagefreekerala-kutubasree-members-ayancherygrampanchayat-12thward-deliver-clothbags-homes)