---
title: "#accidentcase | വടകരയിൽ പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസ്സിൽ നഷ്ടപരിഹാരം വിധിച്ച് കോടതി "
english_title: "#Court #awarded #compensation #case #death #father #daughter #car #accident #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170926/court-awarded-compensation-case-death-father-daughter-car-accident-vadakara"
published_at: "2023-12-20T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65832eb8e4449_court.jpg"
keywords: []
---

# #accidentcase | വടകരയിൽ പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസ്സിൽ നഷ്ടപരിഹാരം വിധിച്ച് കോടതി 

> **Lead Summary:** **വടകര: [ **വടകരയിൽ പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസ്സിൽ നഷ്ടപരിഹാരം വിധിച്ച് കോടതി.

## Article Content

**വടകര: [ **വടകരയിൽ പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസ്സിൽ നഷ്ടപരിഹാരം വിധിച്ച് കോടതി.

2 കോടി 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വടകര വാഹനാപകട നഷ്‌ടപരിഹാര കോടതിയുടെ വിധി 13/06/2020 തിയ്യതി ആഷിഖ് ഹാജു മൻസിൽ, എന്നയാളും മകൾ ആയിഷ ലിയയും സഞ്ചരിച്ച കാർ ഇരിങ്ങലിൽ വെച്ച് ടാങ്കർ ലോറി ഇടിച്ച് മരണപ്പെട്ടതിന് നഷ്ടപരിഹാരത്തിനായി ബോധിപ്പിച്ച കേസിലാണ് MACT ജഡ്‌ജ് കെ.രാമകൃഷ്‌ണൻ വിധി പ്രഖ്യാപിച്ചത്.

ആഷിഖ് മരണപ്പെട്ട കേസ്സിൽ 86,65,000/- രൂപയും, ആയിഷ ലിയ മരണപ്പെട്ട കേസ്സിൽ 76,77,000/- രൂപയും, ആയതിൻ്റെ 2020 മുതൽ 9% പലിശയും, കോടതി ചെലവുമാണ് വിധിച്ചത്.

ടാങ്കർ ലോറിയുടെ ഇൻഷൂറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയാണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രസ്‌തുത തുക നൽകേണ്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വക്കറ്റുമാരായ ഒ.ടി. ജാബിഷ്, പി.പി. ലിനീഷ്, നമിത മനോഹരൻ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170926/court-awarded-compensation-case-death-father-daughter-car-accident-vadakara)