---
title: "#Convention | സർക്കാരിനെതിരെ; ഒഞ്ചിയത്ത് ജനകീയ മുന്നണി കൺവെൻഷൻ "
english_title: "#against #government #janakeeyamunnani #Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170985/against-government-janakeeyamunnani-convention"
published_at: "2023-12-21T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c9d03b843_convention.jpg"
keywords: []
---

# #Convention | സർക്കാരിനെതിരെ; ഒഞ്ചിയത്ത് ജനകീയ മുന്നണി കൺവെൻഷൻ 

> **Lead Summary:** **ഒഞ്ചിയം: [ **ഒഞ്ചിയത്ത് വിവിധ വാർഡുകളിൽ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കൺവെൻഷനുകൾ പുരോഗമിക്കുന്നു. ഡിസംബർ 26ാം തീയതി വടകര കോട്ടപ്പറമ്പിൽ നടക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ കുറ്റവിചാരണ സദസ്സിനു മുന്നോടിയായാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത്.

## Article Content

**ഒഞ്ചിയം: [ **ഒഞ്ചിയത്ത് വിവിധ വാർഡുകളിൽ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കൺവെൻഷനുകൾ പുരോഗമിക്കുന്നു. ഡിസംബർ 26ാം തീയതി വടകര കോട്ടപ്പറമ്പിൽ നടക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ കുറ്റവിചാരണ സദസ്സിനു മുന്നോടിയായാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത്.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ജനകീയ കൺവെൻഷൻ ഒഞ്ചിയം എൽ പി സ്കൂളിൽ വച്ച് നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കേരളം മുഴുവൻ സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾക്കിറങ്ങുകയാണ്. നവ കേരള സദസ്സ് നവ കേരള ധൂർത്തായി മാറിയിരിക്കുകയാണ്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലും, അതിന് പരിഹാരം കണ്ടെത്തുന്നതിലും സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ജനങ്ങളുടെ വിചാരണ സദസ്സ് തന്നെയായിരിക്കും വടകര കോട്ടപ്പറമ്പിൽ ഡിസംബർ 26ാം തീയതി നടക്കാൻ പോകുന്നത്. മുസ്ലിം ലീഗ് ഒഞ്ചിയം ശാഖ പ്രസിഡന്റ് ഹമീദ് വാലിപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി മെമ്പർ ഒഞ്ചിയം ബാബു, മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു അഷ്റഫ് മാസ്റ്റർ, സെക്രട്ടറി യൂസഫ് വാലിപ്പറമ്പത്ത്, ആർ.എം. പി.ഐ നേതാവ് രവി, ഹരീന്ദ്രൻ (കോൺഗ്രസ്) തുടങ്ങിയവർ സംസാരിച്ചു.

കൺവെൻഷനിൽ മുസ്ലിം ലീഗിന്റെയും, ആർഎംപിഐയുടെയും, കോൺഗ്രസിന്റെയും അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170985/against-government-janakeeyamunnani-convention)