---
title: "സ്‌പെഷ്യല്‍ ഡ്രൈവ് ;  അഴിയൂരിലെ ജില്ലാ അതിര്‍ത്തിയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി"
english_title: "Special drive; On the district boundary of Azhiyoor Excise inspection strengthened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17135/special-drive-on-the-district-boundary-of-azhiyoor-excise-inspection-strengthened"
published_at: "2021-12-21T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c16f86d8031_CHECK POST MAHI .jpg"
keywords: []
---

# സ്‌പെഷ്യല്‍ ഡ്രൈവ് ;  അഴിയൂരിലെ ജില്ലാ അതിര്‍ത്തിയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി

> **Lead Summary:** വടകര: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധന ശക്തിപ്പെടുത്തി. ലഹരിക്കടത്തും ലഹരി ഉപയോഗവും തടയുന്നതിന് 2022 ജനുവരി മൂന്നുവരെയുള്ള ദിവസങ്ങള്‍ സ്‌പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

## Article Content

വടകര: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധന ശക്തിപ്പെടുത്തി. ലഹരിക്കടത്തും ലഹരി ഉപയോഗവും തടയുന്നതിന് 2022 ജനുവരി മൂന്നുവരെയുള്ള ദിവസങ്ങള്‍ സ്‌പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2372927. സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 98 അബ്കാരി കേസുകളും, 13 എന്‍ഡിപിഎസ് കേസുകളും, 165 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 7475 ലിറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം, 304.38 ലിറ്റര്‍ വിദേശമദ്യം, 104.83 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യം, 3250 ഗ്രാം കഞ്ചാവ്, 7.4 ഗ്രാം എംഡിഎംഎ, 8 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം ചരസ്സ് എന്നിവയും, 124.05 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.

74 പേര്‍ അറസ്റ്റിലായി. ഏഴ് വാഹനങ്ങളും പിടിച്ചെടുത്തു. വനപ്രദേശങ്ങളിലെ വാറ്റ് തടയുന്നതിനായി ഫോറസ്റ്റ് അധികൃതരുമായി സഹകരിച്ച് മൂന്ന് റെയ്ഡുകളും, കടല്‍മാര്‍ഗമുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി ചേര്‍ന്ന് നാല് റെയ്ഡും, കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് മൂന്ന് റെയ്ഡും, പൊലീസ് സ്‌നിഫര്‍ ഡോഗിന്റെ സഹായത്തോടെ നാല് പരിശോധനകളും ഇതുവരെ നടത്തി. ചെക്ക്‌പോസ്റ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കായി അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.

ചെക്ക്‌പോസ്റ്റുകളില്‍ വനിതാ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി. മാഹി അതിര്‍ത്തി പ്രദേശങ്ങളില്‍ വടകര റെയ്ഞ്ച്, വടകര സര്‍ക്കിള്‍ പാര്‍ട്ടി, സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. 204 കള്ളുഷാപ്പുകളും, 28 ബാറുകളും, 5 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും, 12 റീട്ടേയ്ല്‍ മദ്യഷാപ്പുകളും പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17135/special-drive-on-the-district-boundary-of-azhiyoor-excise-inspection-strengthened)