---
title: "തിക്കോടിയിലെ കൊലപാതകം ; സിപിഎം വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന്  ആര്‍എസ്എസ്"
english_title: " Thikkodi murder; That the CPM is spreading hate politics RSS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17143/thikkodi-murder-that-the-cpm-is-spreading-hate-politics-rss"
published_at: "2021-12-21T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c17b08b6a50_KRISHNA PRIYA .jpg"
keywords: []
---

# തിക്കോടിയിലെ കൊലപാതകം ; സിപിഎം വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന്  ആര്‍എസ്എസ്

> **Lead Summary:** കൊയിലാണ്ടി: തിക്കോടിയിലെ കൃഷ്ണപ്രിയയെന്ന 22 കാരിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിപിഎം നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് വടകര ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്ത ദുരന്തമാണ് തിക്കോടിയില്‍ ഉണ്ടായത്. ഇതില്‍ മനുഷ്യത്വമുള്ളവരെല്ലാം വേദനിച്ചു. എന്നാല്‍ ഇതിലും വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

## Article Content

കൊയിലാണ്ടി: തിക്കോടിയിലെ കൃഷ്ണപ്രിയയെന്ന 22 കാരിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിപിഎം നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് വടകര ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്ത ദുരന്തമാണ് തിക്കോടിയില്‍ ഉണ്ടായത്. ഇതില്‍ മനുഷ്യത്വമുള്ളവരെല്ലാം വേദനിച്ചു. എന്നാല്‍ ഇതിലും വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഇതിന്റെ ഭാഗമാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് എത്രമാത്രം അധ:പതിച്ചുവെന്നതിന്റെ തെളിവാണ് പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ പ്രചാരണങ്ങളെ സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

ഈ നീക്കം അപലപനീയമാണ്. എല്ലാ സംഭവങ്ങളിലും സങ്കുചിതരാഷ്ട്രീയ താല്‍പര്യം കലര്‍ത്തി സമൂഹത്തില്‍ വിഭ്രാന്തിപരത്തുന്ന സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പൊതുസമൂഹം ജാഗരൂകമാകണമെന്ന് കാര്യകാരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17143/thikkodi-murder-that-the-cpm-is-spreading-hate-politics-rss)