---
title: "#floodrelieffund | റോഡ് നവീകരണം; വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു "
english_title: "#road #upgrading #lakh #sanctioned #floodrelieffund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171474/road-upgrading-lakh-sanctioned-flood-relief-fund-new"
published_at: "2023-12-22T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585bb1432326_road.jpg"
keywords: []
---

# #floodrelieffund | റോഡ് നവീകരണം; വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു 

> **Lead Summary:** **ആയഞ്ചേരി: [ **ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ മാക്കം മുക്ക് - ചരുവത്ത് നട റോഡ് പരിഷകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**ആയഞ്ചേരി: [ **ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ മാക്കം മുക്ക് - ചരുവത്ത് നട റോഡ് പരിഷകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.

വെള്ളം കെട്ടി നിന്ന് റോഡ് തകർന്നത് പൂർവ്വസ്ഥിതിയിലാക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, കുറ്റ്യാടി എം.എൽ എ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ മുഖേന സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കപ്പെട്ടത്.

റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് അസി: എഞ്ചിനിയർ സനിഷ, ഓവർസിയർമാരായ അഭിജിത്ത്, സുധീഷ്, അയൽ കൂട്ടം കൺവീനർമാരായ രാജീവൻ പുത്തലത്ത്, റിനീഷ് തൈക്കണ്ടി, കെ കെ രാജീവൻ, വരിക്കോട്ട് രാജീവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171474/road-upgrading-lakh-sanctioned-flood-relief-fund-new)