---
title: "#DateChallenge | ഈത്തപ്പഴ ചലഞ്ച്; വടകര മണ്ഡലത്തിൽ തുടക്കമായി "
english_title: "#Date #Challenge #Started #Vadakara #constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171551/date-challenge-started-vadakara-constituency"
published_at: "2023-12-23T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658666e77a7fc_dates.jpg"
keywords: []
---

# #DateChallenge | ഈത്തപ്പഴ ചലഞ്ച്; വടകര മണ്ഡലത്തിൽ തുടക്കമായി 

> **Lead Summary:** **വടകര: [ **മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളായി വ്യക്തിമുദ്ര പതിപ്പിച്ച റഹ്മാനിയ കടമേരി ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിനുമായി വടകര മണ്ഡലത്തിൽ. ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രചരണ പ്രവർത്തനങ്ങൾക്കുള്ള പ്രഥമ യോഗമാണ് വടകരയിൽ നടന്നത്.

## Article Content

**വടകര: [ **മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളായി വ്യക്തിമുദ്ര പതിപ്പിച്ച റഹ്മാനിയ കടമേരി ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിനുമായി വടകര മണ്ഡലത്തിൽ. ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രചരണ പ്രവർത്തനങ്ങൾക്കുള്ള പ്രഥമ യോഗമാണ് വടകരയിൽ നടന്നത്.

വടകര ബുസ്താനുൽ ഉലൂം മദ്രസയിൽ വെച്ചായിരുന്നു പരിപാടി. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 'അറിവിനൊരു സഹായം' എന്ന ശീർഷകത്തിലാണ് ഈത്തപ്പഴ ചലഞ്ച് ക്യാമ്പയിൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നത്.

2023 ഡിസംബറിൽ തുടങ്ങി 2024 ഫെബ്രുവരി വരെയാണ് പ്രചരണ ക്യാമ്പയിൻ. വടകര നിയോജക മണ്ഡലത്തിൽ ക്യാമ്പയിൻ വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും, വടകര മണ്ഡലം പ്രചരണ ക്യാമ്പയിൻ ചെയർമാനുമായ ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഡോ: അബ്ദുൽ ലത്തീഫ് നദ്‌വി അധ്യക്ഷത വഹിച്ചു. ശുഹൈബ് കുന്നത്ത്, മുഹമ്മദ് പടിഞ്ഞാറത്തറ, അഫ്നാസ് ചോറോട്, വി പി അഷ്റഫ്, എം ടി നാസർ, അബ്ദുൽ ലത്തീഫ്, റാഷിദ് റഹ്മാനി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. എ.പി മഹമൂദ് ഹാജി സ്വാഗതവും, വി. പി ഷംസീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171551/date-challenge-started-vadakara-constituency)