---
title: "തൊഴിലുറപ്പ് പദ്ധതിക്ക്  കൂടുതല്‍ തുക  അനുവദിക്കണമെന്ന്  എഐടിയുസി "
english_title: " More money for the Employment Guarantee Scheme To be allowed INTUC"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17160/more-money-for-the-employment-guarantee-scheme-to-be-allowed-intuc"
published_at: "2021-12-21T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1877b3c601_suresh babu cpi.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിക്ക്  കൂടുതല്‍ തുക  അനുവദിക്കണമെന്ന്  എഐടിയുസി 

> **Lead Summary:** വടകര: നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം അവശേഷിക്കെ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് പൂര്‍ണമായി ചിലവഴിച്ച സാഹചര്യത്തില്‍ അധിക ഫണ്ട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ആവിശ്യപ്പെട്ടു.

## Article Content

വടകര: നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം അവശേഷിക്കെ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് പൂര്‍ണമായി ചിലവഴിച്ച സാഹചര്യത്തില്‍ അധിക ഫണ്ട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ആവിശ്യപ്പെട്ടു.

തൊഴില്‍ ദിനങ്ങള്‍ 200 ആക്കണമെന്നും കൂലി 600 രൂപയാക്കണമെന്നും തൊഴിലാളികള്‍ക്ക് ഇ എസ് ഐ പരിരക്ഷ ഏര്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. വടകരയില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അനിമോന്‍ ഉല്‍ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റെ ആര്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, സുധാ സുരേഷ് സി കെ ബാബു, എന്‍ കെ രാമചന്ദ്രന്‍ , പ്രേമന്‍ കൂരാച്ചുണ്ട് എം വി ശശി, ഒഎം രാധ, പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17160/more-money-for-the-employment-guarantee-scheme-to-be-allowed-intuc)