---
title: "#counseling | വനിതകൾക്ക് ഒപ്പം; പ്രീ ആൻ്റ് പോസ്റ്റ് മാരിറ്റൽ കൗൺസലിംങ്ങ് സംഘടിപ്പിച്ചു "
english_title: "#With #women #Organized #pre #post #marital #counseling"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171669/with-women-organized-pre-post-marital-counseling"
published_at: "2023-12-23T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586c77a0788d_chorodu.jpg"
keywords: []
---

# #counseling | വനിതകൾക്ക് ഒപ്പം; പ്രീ ആൻ്റ് പോസ്റ്റ് മാരിറ്റൽ കൗൺസലിംങ്ങ് സംഘടിപ്പിച്ചു 

> **Lead Summary:** **ചോറോട് :** സംസ്ഥാന വനിതാ കമ്മീഷനും കാളിദാസ സോഷ്യോ- കൾച്ചറൽ സെൻ്ററും സംയുക്തമായി പ്രീ ആൻ്റ് പോസ്റ്റ് മാരിറ്റൽ കൗൺസലിംങ്ങ് സംഘടിപ്പിച്ചു.

## Article Content

**ചോറോട് :** സംസ്ഥാന വനിതാ കമ്മീഷനും കാളിദാസ സോഷ്യോ- കൾച്ചറൽ സെൻ്ററും സംയുക്തമായി പ്രീ ആൻ്റ് പോസ്റ്റ് മാരിറ്റൽ കൗൺസലിംങ്ങ് സംഘടിപ്പിച്ചു.

ചോറോട് സഹകരണ ബാങ്ക് എംദാസൻ മെമ്മോറിയൽ ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സജീവൻ ചോറോട് അധ്യക്ഷനായി.

വാർഡ് അംഗങ്ങളായ കെ മധുസൂധനൻ, ലളിത ഗോവിന്ദാലയം, ജിഷപനങ്ങാട്ട്, കെ കെ റിനീഷ്, ഐസിഡിഎസ് സുപ്പർവൈസർ ഷാരി, സിഡിഎസ് ചെയർപേഴ്സൺ കെ അനിത എന്നിവർ സംസാരിച്ചു.

കുടുംബകോടതി അഡീഷനൽ കൗൺസിലർ കെ ബി സ്മിത ക്ലാസെടുത്തു .കെ സുരേഷ് ബാബു സ്വാഗതവും കെ ഷീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171669/with-women-organized-pre-post-marital-counseling)