---
title: "#pakalveed | വയോജന സംഗമം; പകൽവീട് പ്രവർത്തന ആരംഭവും മെഡിക്കൽ ക്യാമ്പും "
english_title: "#Reunion #Elderly #Day #pakalveed #innaguration #medical #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171680/reunion-elderly-day-pakalveed-innaguration-medical-camp"
published_at: "2023-12-23T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586d2a921c06_pakalveed.jpg"
keywords: []
---

# #pakalveed | വയോജന സംഗമം; പകൽവീട് പ്രവർത്തന ആരംഭവും മെഡിക്കൽ ക്യാമ്പും 

> **Lead Summary:** **വടകര : **വടകര നഗരസഭ വയോജന സംഗമം പുതിയാപ്പ് പകൽ വീട്ടിൽ വെച്ച് നടത്തി. വീടകങ്ങളിൽ ഒതുങ്ങുന്ന പ്രിയപ്പെട്ടവർക്കായി അവരുടെ ദിവസമായി വയോജന ദിനം ആടിയും പാടിയും അവർ ആഘോഷിച്ചു.

## Article Content

**വടകര : **വടകര നഗരസഭ വയോജന സംഗമം പുതിയാപ്പ് പകൽ വീട്ടിൽ വെച്ച് നടത്തി. വീടകങ്ങളിൽ ഒതുങ്ങുന്ന പ്രിയപ്പെട്ടവർക്കായി അവരുടെ ദിവസമായി വയോജന ദിനം ആടിയും പാടിയും അവർ ആഘോഷിച്ചു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രാദേശികമായി നടത്തിയപ്പോൾ പ്രദേശത്തിന്റെ ആഘോഷമായി വയോജന ദിനം മാറി. ഡോക്ടർ ഗിരീഷ് ബാബുവിന്റെ പ്രഭാഷണവും ജാനു ഏടത്തിയും കേളപ്പേട്ടനും കൂടി വന്ന് തമാശകളും പാട്ടുമായി പകൽ വീട്ടിലെ ഒത്തുകൂടൽ ഗംഭീരമായി.

വയോജന സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹു ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി രാജിത പതേരി ശ്രീമതി എ പി പ്രജിത, ശ്രീമതി സിന്ധു പ്രേമൻ , നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് എന്നിവർ ആശംസയും ഐസിഡി സൂപ്പർവൈസർ ശ്രീമതി ജാസ്മിൻ ചടങ്ങിൽ നന്ദിയും അർപ്പിച്ച് സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171680/reunion-elderly-day-pakalveed-innaguration-medical-camp)