---
title: "#estimate | നവകേരള സദസ്സിൽ നൽകിയ നിവേദനം; താനക്കണ്ടി കുളം നവീകരണത്തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് "
english_title: "#Presentation #given #Navakerala #sadas #estimate #25lakhs #renovation #Thanakandikulam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171683/presentation-given-navakerala-sadas-estimate-25lakhs-renovation-thanakandikulam"
published_at: "2023-12-23T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586d4e158469_estimate.jpg"
keywords: []
---

# #estimate | നവകേരള സദസ്സിൽ നൽകിയ നിവേദനം; താനക്കണ്ടി കുളം നവീകരണത്തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് 

> **Lead Summary:** **ആയഞ്ചേരി :** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർസിലെ താനക്കണ്ടി പൊതുകുളം നവീകരിച്ച് കൃഷിക്ക് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി.

## Article Content

**ആയഞ്ചേരി :** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർസിലെ താനക്കണ്ടി പൊതുകുളം നവീകരിച്ച് കൃഷിക്ക് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചെറുകിട ജലസേചന വിഭാഗം 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തിക അനുമതിക്കായി സമർപ്പിച്ച വിവരം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് എഞ്ചിനിയർ സ്ഥിരം സമിതി അധ്യക്ഷനെ രേഖാപരമായി അറിയിച്ചു.

40 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കുളം ഉപയോഗപ്രദമാക്കിയാൽ 10 ഹെക്ടർ സ്ഥലത്ത് പുഞ്ച കൃഷിയും പരിസര പ്രദേശത്തെ തെങ്ങുകൃഷി , വാഴ കൃഷി , പച്ചക്കറി കൃഷി എന്നിവയ്ക്ക് വെള്ളമെത്തിക്കാൻ കഴിയുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171683/presentation-given-navakerala-sadas-estimate-25lakhs-renovation-thanakandikulam)