---
title: "#malayildamodaran | മലയിൽ ദാമോദരൻ ചരമ വാർഷികം ആചരിച്ചു "
english_title: "#Damodaran #death #anniversary #celebrated "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171711/damodaran-death-anniversary-celebrated"
published_at: "2023-12-23T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586ee2109912_ayanchery.jpg"
keywords: []
---

# #malayildamodaran | മലയിൽ ദാമോദരൻ ചരമ വാർഷികം ആചരിച്ചു 

> **Lead Summary:** **ആയഞ്ചേരി: **സി പി ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന മലയിൽ ദാമോദരന്റെ നാലാം ചരമവാർഷികം ആചരിച്ചു.

## Article Content

**ആയഞ്ചേരി: **സി പി ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന മലയിൽ ദാമോദരന്റെ നാലാം ചരമവാർഷികം ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി.

ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല അധ്യക്ഷത വഹിച്ചു. എൻ കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ കെ രാജൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുധ സുരേഷ്, എൻ എം രാജീവൻ, പിടി കെ വിനോദൻ ,കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171711/damodaran-death-anniversary-celebrated)