---
title: "#TrialChamber | കുറ്റവിചാരണ സദസ്സ്; വെള്ളികുളങ്ങരയിൽ വിളംബര ജാഥ "
english_title: "#TrialChamber #announcement #procession #Vellikulangara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171713/trialchamber-announcement-procession-vellikulangara"
published_at: "2023-12-23T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586eebe4c04c_vellikulangara.jpg"
keywords: []
---

# #TrialChamber | കുറ്റവിചാരണ സദസ്സ്; വെള്ളികുളങ്ങരയിൽ വിളംബര ജാഥ 

> **Lead Summary:** **വെള്ളികുളങ്ങര: **വെള്ളികുളങ്ങര ടൗണിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ഡിസംബർ 26ാം തീയ്യതി വടകര കോട്ടപ്പറമ്പിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ മുന്നോടിയായാണ് വിളംബര ജാഥ.

## Article Content

**വെള്ളികുളങ്ങര: **വെള്ളികുളങ്ങര ടൗണിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ഡിസംബർ 26ാം തീയ്യതി വടകര കോട്ടപ്പറമ്പിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ മുന്നോടിയായാണ് വിളംബര ജാഥ.

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് കുറ്റവിചാരണ സദസ്സ്. വിളംബര ജാഥക്കുശേഷം നടന്ന പൊതുയോഗം ആർഎംപിഐ നേതാവ് കുളങ്ങര ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നവകേരള സദസ്സ് തലസ്ഥാന നഗരയിൽ പ്രവേശിച്ചപ്പോൾ തനി സ്വഭാവം പുറത്തെടുത്തു കഴിഞ്ഞു. പ്രതിപക്ഷ നേതാക്കളെയും, എംപിമാരെയും പോലീസിനെ ഉപയോഗിച്ചു ആക്രമിക്കുകയാണ്.

കറുത്ത വസ്ത്രത്തെ പോലും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലും, പരിഹാരം കണ്ടെത്തുന്നതിലും സർക്കാർ പൂർണ്ണ പരാജയമാണ്.

അതുകൊണ്ടുതന്നെ ജനങ്ങളുടെ വിചാരണ സദസ്സ് തന്നെയായിരിക്കും വടകര കോട്ടപ്പറമ്പിൽ ഡിസംബർ 26ാം തീയ്യതി നടക്കാൻ പോകുന്നത്.

മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യു അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് കുമാരൻ കുഞ്ഞി കണ്ടി സംസാരിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡിലെയും, ആറാം വാർഡിലെയും ജനകീയ മുന്നണി പ്രവർത്തകരാണ് ജാഥയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171713/trialchamber-announcement-procession-vellikulangara)