---
title: "പുത്തന്‍ ഷോപ്പിംഗ് അനുഭവവുമായി വടകരയില്‍ അപ്പോളോ മാള്‍ പ്രവര്‍ത്തനം തുടങ്ങി"
english_title: " With a fresh shopping experience Apollo Mall opens in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17184/with-a-fresh-shopping-experience-apollo-mall-opens-in-vadakara"
published_at: "2021-12-21T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1a45f60e7e_thangal photo .jpg"
keywords: []
---

# പുത്തന്‍ ഷോപ്പിംഗ് അനുഭവവുമായി വടകരയില്‍ അപ്പോളോ മാള്‍ പ്രവര്‍ത്തനം തുടങ്ങി

> **Lead Summary:** വടകര: നഗരത്തിന് പുത്തന്‍ ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിച്ച് കൊണ്ട് അപ്പോളോ മാള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു , കൗണ്‍സിലര്‍ പ്രേമകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ അപ്പോളോ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയരക്ടര്‍ ഒഎംഎ മൂസ്സ ഹാജി മുഖ്യപ്രഭാഷണം നടത്തി.

## Article Content

വടകര: നഗരത്തിന് പുത്തന്‍ ഷോപ്പിംഗ് അനുഭവങ്ങള്‍ സമ്മാനിച്ച് കൊണ്ട് അപ്പോളോ മാള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു , കൗണ്‍സിലര്‍ പ്രേമകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ അപ്പോളോ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയരക്ടര്‍ ഒഎംഎ മൂസ്സ ഹാജി മുഖ്യപ്രഭാഷണം നടത്തി.

വടകര മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്് അബ്ദുല്‍ സലാം ആശംസ അറിയിച്ചു. ഡയരക്ടര്‍മാരായ തജ്മല്‍ ഹുസൈന്‍, ബഷീര്‍ കപ്പിലക്കണ്ടി, അഹമ്മദ് മാസ്റ്റര്‍, നാസര്‍ എടച്ചേരി, ഹംസ ഹാജി, ഹമീദ് നരുന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 15,000 രൂപയുടെ പര്‍ച്ചേസ് കൂപ്പണ്‍ നറുക്കെടുപ്പ് സയ്യിദ് മുനറവ്വലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ഉദ്ഘാടനത്തെ തുടര്‍ന്ന് അപ്പോളോ മാളിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നിന്നും ഡിസംബര്‍ 31 വരെയും മാര്‍ച്ച് 31 വരെയും 2 ഘട്ടങ്ങളിലായി നടത്തുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ബൈക്ക് , ഫ്രിഡ്ജ് , ഫാഷിംഗ് മെഷീന്‍ തുടങ്ങി നിരവധി സമ്മാനങ്ങളും പര്‍ച്ചേസ് ഡിസ്‌ക്കൗണ്ടുകളും നേടാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രധാനമായും വടകരയിലും പരിസര പ്രദേശത്തുമുള്ള വിദേശ മലയാളികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ചാണ് 'അപ്പോളോ മാള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

വടകര ടൗണില്‍, ബൈപ്പാസിനോട് ചേര്‍ന്നുളള 37 സെന്റ് ഭൂമിയിലാണ് വടകര അപ്പോളോ ഓള്‍ സ്ഥിതി ചെയ്യുന്നത്. 5 നിലകളിലായി നിര്‍മ്മിക്കപ്പെട്ട മാളിന്റെ മൊത്തം വിസ്തൃതി 50000 സ്‌ക്വയര്‍ഫീറ്റ് ആണ് റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ്, ചിക്കിംഗ്, ധാലകി ഗ്യാലക്‌സി ബേക്കറി , പണ്ടോര , കല്‍ഡില്‍ 79, ബേബി കാര്‍ട്ട്, ട്വിങ്കിള്‍ ബേബ്എന്നീ 6 സ്ഥാപനങ്ങള്‍ ഇവിടെ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. വിശാലമായ പാര്‍ക്കിംഗ് ഏരിയ, എസ്‌കലേറ്റര്‍, ലിഫ്റ്റ് മുതലായ എല്ലാവിധ സൗകര്യങ്ങളും ലാളില്‍ സജ്ജമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17184/with-a-fresh-shopping-experience-apollo-mall-opens-in-vadakara)