---
title: "#Christmasgift | എന്റെ വാർഡ് ശുചിത്വ വാർഡ്; കിസ്തുമസ് സമ്മാനമായി ലൈസ് ബിൻ "
english_title: "#ward #hygiene #Lies #bin #Christmasgift"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171982/ward-hygiene-lies-bin-christmasgift"
published_at: "2023-12-24T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588761ff3b8d_wastbin.jpg"
keywords: []
---

# #Christmasgift | എന്റെ വാർഡ് ശുചിത്വ വാർഡ്; കിസ്തുമസ് സമ്മാനമായി ലൈസ് ബിൻ 

> **Lead Summary:** **വടകര: [ '**എന്റെ വാർഡ് ശുചിത്വ വാർഡ്' എന്ന ക്യാമ്പയിന്റെ ഭാഗമായി ഏറാമലഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ഷുഹൈബ് കുന്നത്താണ് വാർഡിലെ എല്ലാ വിദ്യാലയങ്ങളിലും 'ലൈസ് ബിൻ പദ്ധതി നടപ്പിലാക്കിയത്.

## Article Content

**വടകര: [ '**എന്റെ വാർഡ് ശുചിത്വ വാർഡ്' എന്ന ക്യാമ്പയിന്റെ ഭാഗമായി ഏറാമലഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ഷുഹൈബ് കുന്നത്താണ് വാർഡിലെ എല്ലാ വിദ്യാലയങ്ങളിലും 'ലൈസ് ബിൻ പദ്ധതി നടപ്പിലാക്കിയത്.

ഒരോ സ്കൂളിലും കിസ്തുമസ്സ് സമ്മാനമായി മെമ്പർ നേരിട്ട് ബിന്നുമായിഎത്തിയാണ് വിദ്യാർത്ഥികൾക്കും ടീച്ചേഴ്‌സിനും കൈമാറിയത്. ലൈസ് കവറുകൾ, ബിസ്കറ്റ് കവറുകൾ, മിടായി പൊതികൾ തുടങ്ങി പ്ലാസ്റ്റിക്ക് കവറുകൾ നിക്ഷേപിക്കാൻ വേണ്ടിയാണ് ബിൻ സ്കൂളുകൾക്ക് നൽകിയത് കുട്ടികളിൽ ശുചിത്വ ബോധം വളർത്താനും പ്ലാസ്റ്റിക്ക് വിമുക്ത സ്കൂൾ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്ക്കൂളിൽ എച്ച്.എം സീന ടി.എൻ, ഇ.ഹാജറടിച്ചർ,രസിക എൻ, സവിത ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ചേർന്ന് എറ്റുവാങ്ങി. ഓർക്കാട്ടേരി ഒലീവ് ആർട്‌സ് സയൻസ്കോളേജിൽ വൈസ് പ്രിൻസിപ്പാൾ ഹിമ ടീച്ചറും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.

വേദവ്യാസവിദ്യാപിഠം സ്കൂളിൽ സ്കൂൾ സമിതി സെക്രട്ടറി വി.കെ വാസുമാഷുടെ നേതൃത്വത്തിൽ എം.സി.വിശ്വൻ, മധുസൂദനൻ,മംഗളടീച്ചർ, നിഷടീച്ചർ തുടങ്ങി വിദ്യാർത്ഥികളും എറ്റുവാങ്ങി. എം.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പാൾ ഇ.പി ഹംസ, മാനേജർ ഇമ്പിച്ചി അലി സുമ എ.കെ, മിദാഫാത്തിമ തുടങ്ങി ടീച്ചേഴ്‌സും വിദ്യാർത്ഥികളും എറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171982/ward-hygiene-lies-bin-christmasgift)