---
title: "ദിശാ സൂചികയില്ല ; വെള്ളികുളങ്ങരയില്‍ അപകടങ്ങള്‍ പതിവാകുന്നു"
english_title: "No direction indicator; Accidents are common in Vellikulangara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17206/no-direction-indicator-accidents-are-common-in-vellikulangara"
published_at: "2021-12-21T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1c03a89f20_velli kulangara towen .jpg"
keywords: []
---

# ദിശാ സൂചികയില്ല ; വെള്ളികുളങ്ങരയില്‍ അപകടങ്ങള്‍ പതിവാകുന്നു

> **Lead Summary:** വടകര: വെള്ളികുളങ്ങരയില്‍ വാഹനങ്ങളിടിച്ച് വൈദ്യുതി തൂണുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ വെള്ളികുളങ്ങര ടൗണിലും പരിസരത്തുമായി കെ.എസ് ഇ.ബിയുടെഅഞ്ച് പോസ്റ്റുറുകളാണ് തകര്‍ന്നത്. മിക്ക അപകടങ്ങളും പുലര്‍കാലങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്.

## Article Content

വടകര: വെള്ളികുളങ്ങരയില്‍ വാഹനങ്ങളിടിച്ച് വൈദ്യുതി തൂണുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ വെള്ളികുളങ്ങര ടൗണിലും പരിസരത്തുമായി കെ.എസ് ഇ.ബിയുടെഅഞ്ച് പോസ്റ്റുറുകളാണ് തകര്‍ന്നത്. മിക്ക അപകടങ്ങളും പുലര്‍കാലങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്.

വാഹനങ്ങളും പോസ്റ്റുകളും തകരുന്നതിനിടയില്‍ ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുന്നത്. സംസ്ഥാന പാത നവീകരത്തോടെയാണ് ഇവിടെ അപകട പരമ്പരയുടെ തുടക്കമാകുന്നത്.

വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഒഞ്ചിയം റോഡിലേക്ക് എത്തിച്ചേരുന്നതിനിടെയിലാണ്‌നിയന്ത്രണം തെറ്റി അപകടത്തില്‍ പെടുന്നത്. വെള്ളികുളങ്ങര ജംഗ്ഷനില്‍ എത്തുന്നതിന് മുന്നേദിശാ സൂചിക ബോര്‍ഡില്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്ന് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17206/no-direction-indicator-accidents-are-common-in-vellikulangara)