---
title: "#ManayathChandran | നേതൃ മികവിന് അംഗീകാരം; മനയത്ത് ചന്ദ്രൻ ഏറാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് "
english_title: "#Recognition #leadership #excellence #ManayathChandran #president #EramalaServiceCooperativeBank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172070/recognition-leadership-excellence-manayathchandran-president-eramalaservicecooperativebank"
published_at: "2023-12-25T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65893223b9dc6_chandran.jpg"
keywords: []
---

# #ManayathChandran | നേതൃ മികവിന് അംഗീകാരം; മനയത്ത് ചന്ദ്രൻ ഏറാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് 

> **Lead Summary:** **വടകര: [ **സഹകരണ പ്രസ്ഥാനത്തിൻറെ ജനകീയ നായകൻ മനയത്ത് ചന്ദ്രൻ വീണ്ടും ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ അമരത്തേക്ക്.

## Article Content

**വടകര: [ **സഹകരണ പ്രസ്ഥാനത്തിൻറെ ജനകീയ നായകൻ മനയത്ത് ചന്ദ്രൻ വീണ്ടും ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ അമരത്തേക്ക്.

സഹകരണ മേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സാരഥ്യം വഹിച്ച എല്ലാ മേഖലകളിലും നേതൃ മികവ് തെളിയിച്ച മനയത്ത് ചന്ദ്രൻ വീണ്ടും ഏറാമല ബാങ്കിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

ഏറാമല ബാങ്കിന് നിരവധി ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിക്കൊടുക്കുന്നതിലും ബാങ്കിന്റെ നേതൃത്വത്തിൽ വൈവിധ്യ വൽക്കരണത്തിന്റെ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി ജനകീയമാക്കി മാറ്റിയതിൽ നേതൃത്വ പരമായ പങ്ക് വഹിച്ച വ്യക്തികൂടിയാണ് മനയത്ത് ചന്ദ്രൻ.

ബേങ്കിന്റെ 2023 - 28 വർഷത്തെ ഭരണസമിതിയെ ഐക്യകണ്‌ഠ്യേന നടന്ന തിരഞ്ഞടുപ്പിൽ ചെയർമാനായി മനയത്ത് ചന്ദ്രൻ, വൈസ് ചെയർമാൻ പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഭരണ സമിതിയംഗങ്ങൾ കേളോത്ത് കണ്ടിയിൽ ബാബു, പുളിയുള്ളതിൽ ചന്ദ്രൻ, കിഴക്കെ കുഞ്ഞിക്കണ്ടി ദിവാകരൻ, കുറ്റിക്കാട്ടിൽ നാണു, മുരിക്കുള്ളതിൽ നാണു, മമ്പള്ളീമ്മൽ സുനി, നടേമ്മൽ ഉദയകുമാർ, അടിനിലംകുനി സിന്ധു, കൊവ്വൽ താഴകുനി സുജിന, താഴെ ഷാപ്പിൽ സുമിത, പുതിയേടത്ത് താഴകുനി നാണു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172070/recognition-leadership-excellence-manayathchandran-president-eramalaservicecooperativebank)