---
title: "സ്റ്റേറ്റ് യൂത്ത് വോളി ചാമ്പ്യന്‍ഷിപ്പ്  തിരുവള്ളൂരില്‍  ;  ഒരുക്കങ്ങള്‍ തുടങ്ങി "
english_title: " State Youth Volleyball Championship at Thiruvallur Preparations have begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17209/state-youth-volleyball-championship-at-thiruvallur-preparations-have-begun"
published_at: "2021-12-21T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1c8ff05e38_sreelatha M .jpg"
keywords: []
---

# സ്റ്റേറ്റ് യൂത്ത് വോളി ചാമ്പ്യന്‍ഷിപ്പ്  തിരുവള്ളൂരില്‍  ;  ഒരുക്കങ്ങള്‍ തുടങ്ങി 

> **Lead Summary:** തിരുവള്ളൂര്‍ : 2021 ലെ കേരള സ്റ്റേറ്റ് പുരുഷ വനിത യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്സ്രൂപ്പര്‍സോണ്‍ )ഫിബ്ര 12 മുതല്‍ 18 വരെ തിരുവള്ളൂരില്‍ നടക്കും. പതിനാറ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മത്സര നടത്തിപ്പിനെ കുറച്ച് ആലോചിക്കാന്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

## Article Content

തിരുവള്ളൂര്‍ : 2021 ലെ കേരള സ്റ്റേറ്റ് പുരുഷ വനിത യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്സ്രൂപ്പര്‍സോണ്‍ )ഫിബ്ര 12 മുതല്‍ 18 വരെ തിരുവള്ളൂരില്‍ നടക്കും. പതിനാറ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മത്സര നടത്തിപ്പിനെ കുറച്ച് ആലോചിക്കാന്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ബ്ലോക്ക ്പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ , സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്‍ , കെ.വി.ഷഹനാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി.പി. വിശ്വനാഥന്‍, സി.എച്ച്. മൊയ്തു, രഞ്ജിനി വെളളാച്ചേരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബവിത്ത് മലോല്‍, ഗോപീ നാരായണന്‍ , പി.പി.രാജന്‍, എം.സി പ്രേമചന്ദ്രന്‍ , ആര്‍.കെ.മുഹമ്മദ്, ആര്‍.രാമകൃഷ്ണന്‍ , ആര്‍.കെ.മുഹമ്മദ്, കെ.കെ.മോഹനന്‍ , കെ.കെ.സുരേഷ്, സുധി കരുവാണ്ടി, എം. ചന്ദ്രശേഖരന്‍ ,എം.വി.കുഞ്ഞമ്മദ്, വളളില്‍ ശ്രീജിത്ത്, മുഹമ്മദ് നാറാണത്ത്, ഇ. രാഘവന്‍ , കെ. നസീര്‍ , അലി മാടായി, മജീദ് മാസ്റ്റര്‍, എം.ആര്‍. അബ്ദുള്‍ അസീസ് പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായ് സബിത മണക്കൂനി ചെയര്‍ പേഴ്‌സണ്‍ കെ നസീര്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനര്‍, ചുണ്ടയില്‍ മൊയ്തു ഹാജി ഖജാന്‍ജിയുമായുള്ള 501 അംഗ കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17209/state-youth-volleyball-championship-at-thiruvallur-preparations-have-begun)