---
title: "പ്രിന്റിങ് ടെക്‌നോളജിയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം"
english_title: " Guest Faculty Assignment of Printing Technology"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17217/guest-faculty-assignment-of-printing-technology"
published_at: "2021-12-21T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1d2f6b9cdc_job photo.jpg"
keywords: []
---

# പ്രിന്റിങ് ടെക്‌നോളജിയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

> **Lead Summary:** വടകര: സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തില്‍ ഡിഗ്രി/ത്രിവല്‍സര ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സിആപ്റ്റ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. website : www.captkerala.com ഫോണ്‍: 04712474720, 04712467728.

## Article Content

വടകര: സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തില്‍ ഡിഗ്രി/ത്രിവല്‍സര ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സിആപ്റ്റ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. website : www.captkerala.com ഫോണ്‍: 04712474720, 04712467728.

** ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ: അപേക്ഷ ക്ഷണിച്ചു **

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച്് ഫെല്ലോ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബയോടെക്‌നോളജി/മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത. അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യൂലര്‍ ബയോളജി മേഖലയില്‍ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ് കവിയരുത്. (നിയമാനുസൃത ഇളവ് ബാധകം). അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശാവമി.െമര.ശി, 8129166196.

** കേരളോത്സവം ;വിജയികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു **

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തിയ ഓണ്‍ലൈന്‍ കേരളോത്സവം 2021 ല്‍ വിജയികളായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹതയുളളത്. ലിസ്റ്റ് ംംം.സലൃമഹീെേമ്മാ.രീാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17217/guest-faculty-assignment-of-printing-technology)