---
title: "#RJD | സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ; കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു "
english_title: "#Socialist #Friendship #Association #Organized #death #anniversary #KKunjiramaKurup #socialist #family #reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172271/socialist-friendship-association-organized-death-anniversary-kkunjiramakurup-socialist-family-reunion"
published_at: "2023-12-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a623535452_rjd.jpg"
keywords: []
---

# #RJD | സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ; കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **ചോമ്പാല: [ **സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ കല്ലാമല - കൊളരാടിൻ്റെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ഇരുപത്തിയെട്ടാമത് ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**ചോമ്പാല: [ **സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ കല്ലാമല - കൊളരാടിൻ്റെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ഇരുപത്തിയെട്ടാമത് ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും സംഘടിപ്പിച്ചു.

മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് പി.നാരായണൻ മാസ്റ്റർക്ക് സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ സ്നേഹാദരവ് നൽകി. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

കണ്ടോത്ത് സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലിനീഷ് പാലയാടൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണൻ, വാർഡ് മെമ്പർ റീനരയരോത്ത്, കെ.പ്രശാന്ത്, എൻ.പി മഹേഷ് ബാബു, ഗോപി എസ്.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വാർഡ് പ്രസിഡന്റ് കെ.എം.അശോകൻ നന്ദി പറഞ്ഞു. ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോ വേദിയിൽ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172271/socialist-friendship-association-organized-death-anniversary-kkunjiramakurup-socialist-family-reunion)