---
title: "#OxoMeet2023 | ഓക്സൊ മീറ്റ് 2023; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു "
english_title: "#OxoMeet2023 #Ayanchery #gramapanchayath #organized #Oxomeet #under #auspices #CDS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172295/oxomeet2023-ayanchery-gramapanchayath-organized-oxomeet-under-auspices-cds"
published_at: "2023-12-26T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a6fb5906bb_oxo.jpg"
keywords: []
---

# #OxoMeet2023 | ഓക്സൊ മീറ്റ് 2023; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു. സി ഡി എസ് ചെയർ പേഴ്സൺ ഷിജില അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ ഓക്സോ മീറ്റ് സംഘടിപ്പിച്ചു. സി ഡി എസ് ചെയർ പേഴ്സൺ ഷിജില അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അറിവുകൾ നേടി ആ അറിവുകളെ പ്രയോജനപ്പെടുത്തി വരുമാനത്തിലെത്തുന്നതിനുള്ള കൂട്ടായ്മയായി ഓക്സിലറി ഗ്രൂപ്പുകൾ നിലനിൽക്കുകയും വളരുകയും വേണമെന്ന് പ്രസിഡന്റ് പറഞ്ഞു.

എ ഡി എസ് മെമ്പർ ചാലിൽ രാധ സ്വാഗതം പറഞ്ഞു. സി ഡി എസ് മെമ്പർ മാർ, ഓക്സിലറ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഓക്സിലറി അംഗങ്ങൾക്കുള്ള ക്ലാസും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172295/oxomeet2023-ayanchery-gramapanchayath-organized-oxomeet-under-auspices-cds)