---
title: " #Camp | വിജയപാഠം; തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഇഞ്ചി മിഠായി സഹവാസ ക്യാമ്പ് തുടങ്ങി "
english_title: " #Sahavasa #Camp #Tiruvallur #GramaPanchayath #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172347/sahavasa-camp-tiruvallur-gramapanchayath-started"
published_at: "2023-12-26T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a91ecde341_camp.jpg"
keywords: []
---

#  #Camp | വിജയപാഠം; തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഇഞ്ചി മിഠായി സഹവാസ ക്യാമ്പ് തുടങ്ങി 

> **Lead Summary:** **തിരുവള്ളൂർ: [ **വ്യത്യസ്തവും പുതുമയുള്ളതുമായ കളി ചിരി നിറഞ്ഞ പഠനാനുഭവുമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഇഞ്ചി മിഠായി സഹവാസ ക്യാമ്പ് തുടങ്ങി.

## Article Content

**തിരുവള്ളൂർ: [ **വ്യത്യസ്തവും പുതുമയുള്ളതുമായ കളി ചിരി നിറഞ്ഞ പഠനാനുഭവുമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഇഞ്ചി മിഠായി സഹവാസ ക്യാമ്പ് തുടങ്ങി.

പഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിൻ്റെ ഭാഗമായി നടക്കുന്ന ക്യാമ്പിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ നിന്നായി 85 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

പ്രമുഖ സിനിമാ നാടക പ്രവർത്തകരായ കബനിയും വിജേഷും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് എഫ് എം മുനീർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി ഷഹനാസ്, പി. അബ്‌ദുറഹ്മാൻ, ജനപ്രതിനിധികളായ ഡി. പ്രജീഷ്, ഗോപി നാരായണൻ, പി.ഇ.സി കൺവീനർ കെ എം രാജീവൻ, പി.ടി.എ പ്രസിഡൻ്റ് എൻ.പി. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172347/sahavasa-camp-tiruvallur-gramapanchayath-started)