---
title: "#VDSatheesan| ആരാന്‍റെ മക്കളെ അക്രമികൾ ചവിട്ടിക്കൂട്ടുമ്പോൾ സന്തോഷിക്കുന്ന ഭരണാധികാരി പിണറായി; വി ഡി സതീശൻ"
english_title: "#Pinarayi #ruler #rejoiced #sons #trampled #under #foot #assailants #VDSatheesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172547/pinarayi-ruler-rejoiced-sons-trampled-under-foot-assailants-vdsatheesan"
published_at: "2023-12-27T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bbd6f0b6e4_v_d.jpg"
keywords: []
---

# #VDSatheesan| ആരാന്‍റെ മക്കളെ അക്രമികൾ ചവിട്ടിക്കൂട്ടുമ്പോൾ സന്തോഷിക്കുന്ന ഭരണാധികാരി പിണറായി; വി ഡി സതീശൻ

> **Lead Summary:** **വടകര:[ **ആരാന്‍റെ മക്കളെ അക്രമികൾ ചവിട്ടിക്കൂട്ടുമ്പോൾ സന്തോഷിക്കുന്ന ഭരണാധികാരികളാണ് ഇപ്പോൾ അശ്ലീല നാടക യാത്രയുമായി ഇറങ്ങിയിരിക്കുന്നതെന്ന്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരില്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി യു ഡി എഫ് -ആർ എം പി ഐ സംയുക്തമായി വടകരയിൽ നടത്തിയ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**വടകര:[ **ആരാന്‍റെ മക്കളെ അക്രമികൾ ചവിട്ടിക്കൂട്ടുമ്പോൾ സന്തോഷിക്കുന്ന ഭരണാധികാരികളാണ് ഇപ്പോൾ അശ്ലീല നാടക യാത്രയുമായി ഇറങ്ങിയിരിക്കുന്നതെന്ന്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരില്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി യു ഡി എഫ് -ആർ എം പി ഐ സംയുക്തമായി വടകരയിൽ നടത്തിയ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി 2200 പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോട് കൂടി നടത്തിയ ആർഭാട യാത്ര ജനം തള്ളിയതായും അദ്ദേഹം പറഞ്ഞു. സപ്ലൈകോയും കെ.എസ്.ആർ.ടി.സി.യും കെ.എസ്.ഇ.ബി.യും തകർത്തവരാണ് നവകേരളം ഉണ്ടാക്കാൻ നടക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. അക്രമമാണ് മുഖമുദ്രയെന്ന് തെളിയിച്ച യാത്രയാണ് നവകേരള സദസ്സെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

ജനങ്ങളെ മുഴുവൻ കൈയ്യിലെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നടത്തിയ ജന സമ്പർക്ക പരിപാടിയിൽ പരാതികൾക്ക് പരിഹാരം ഉണ്ടായിരുന്നു .ആരാണ് ഇവർക്ക് ഇത്തരമൊരു മണ്ടൻ ആശയം പറഞ്ഞു കൊടുത്തതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു .എൻ വേണു ,ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺകുമാർ ,പാറക്കൽ അബ്ദുല്ല ,

കെ ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, അഡ്വ .ഐ മൂസ ,കുളങ്ങര ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ ഒ കെ കുഞ്ഞബ്ദുള്ള. പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം കെ പി കരുണൻ.കെ പി പ്രകാശൻ മാസ്റ്റർ എം സി വടകര ,സതീശൻ കുരിയാടി.പറമ്പത്ത് പ്രഭാകരൻകെ പി കരുണൻ.കെ പി പ്രകാശൻ എം സി വടകര, സതീശൻ കുരിയാടി, പി പി ജാഫർ, . അഡ്വ നാരായണൻ നായർ. പുറന്തോടത്ത് സുകുമാരന്‍. കെ പി പ്രേമൻ , പി അശോകൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172547/pinarayi-ruler-rejoiced-sons-trampled-under-foot-assailants-vdsatheesan)