---
title: "#opened| കലാകാരന്മാരുടെ കൂട്ടായ്മയിൽ വടകരയിൽ 'ക ചി ക' ആർട്ട് ഗ്യാലറി തുറന്നു"
english_title: "#KaChiKa  #ArtGallery #opened #Vadakara #collaboration #artists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172670/kachika-artgallery-opened-vadakara-collaboration-artists"
published_at: "2023-12-27T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c0ad3bfe58_gallery.jpg"
keywords: []
---

# #opened| കലാകാരന്മാരുടെ കൂട്ടായ്മയിൽ വടകരയിൽ 'ക ചി ക' ആർട്ട് ഗ്യാലറി തുറന്നു

> **Lead Summary:** **വടകര :[ **വിദ്യാഭ്യാസത്തിൽ വസ്‌തുതാ പഠനത്തിലെന്നപോലെ ഭാവനയും പഠനത്തി നൊപ്പം ഉൾച്ചേർക്കണമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അഭിപ്രായപ്പെട്ടു. കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ വടകരയിൽ രൂപം കൊണ്ട 'ക ചി ക' ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസത്തിൽ ഭാവനയ്ക്കുള്ള സ്ഥാനം വളരെ കുറഞ്ഞിരിക്കുന്നു. ഒരു കൂട്ടി വരയ്ക്കുന്നതിലൂടെ ടൈം മാനേജ്‌മെൻ്റ് എന്തെന്നും.

## Article Content

**വടകര :[ **വിദ്യാഭ്യാസത്തിൽ വസ്‌തുതാ പഠനത്തിലെന്നപോലെ ഭാവനയും പഠനത്തി നൊപ്പം ഉൾച്ചേർക്കണമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അഭിപ്രായപ്പെട്ടു. കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ വടകരയിൽ രൂപം കൊണ്ട 'ക ചി ക' ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസത്തിൽ ഭാവനയ്ക്കുള്ള സ്ഥാനം വളരെ കുറഞ്ഞിരിക്കുന്നു. ഒരു കൂട്ടി വരയ്ക്കുന്നതിലൂടെ ടൈം മാനേജ്‌മെൻ്റ് എന്തെന്നും.

ഭാവനയുടെ പുതിയ തലങ്ങളിലേക്ക് മനസ്സിനെ ചേക്കേറാനും അനുവദിക്കുന്നു. ഭാവനയിൽ ഉൾച്ചേർന്ന പഠന സമ്പ്രദായം കുട്ടികളുടെ പാഠ്യ പദ്ധതിയിൽ പ്രാധാന്യമില്ലാതായിരിക്കുന്നു. പകരം വസ്തു‌തകളുടെ പഠനം മാത്രമായി പഠനരീതി മാറിക്കഴിഞ്ഞു. കലയും സംഗീതവും സാഹിത്യവുമെല്ലാം ജീവിതത്തിൽനിന്ന് മാറുമ്പോൾ നന്മയുടെ തലം കൂടിയാണ് നഷ്ട്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കുട്ടികളിലെ ചിന്തകളെ കാഴ്‌ചകളാക്കിമാറ്റാനുള്ള ഭാവനയെ വളർത്തിയെടുക്കുകയാണ് വേണ്ടത്. അതിന് നാടിൻ്റെ കൂട്ടായ്‌മകൾ വളരേണ്ടതുണ്ട്.

എങ്കിലേ മാനുഷിക മൂല്യങ്ങളിലൂടെ ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയൂ. ഗ്രാമീണ മേഖലകളിൽ ഉയർന്നുവരുന്ന ചിത്രകലാ പഠന കേന്ദ്രങ്ങളും. ആർട് ഗ്യാലറികളും പ്രതീക്ഷാ നിർഭരമാണ്. ഇത്തരം ആർട്‌ഗ്യാലറികൾ ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. വടകരയിൽ ഉയർന്നുവന്ന ഈ ചിത്രകാരന്മാരുടെ കൂട്ടായ്‌മയ്ക്ക് അക്കാദമിയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും.

എടോടി കചിക ആർ ഗ്യാലറിക്ക് സമീപം നടന്ന ചടങ്ങിൽ മുനിസിപ്പാൽ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രസിദ്ധ ചിത്രകാരന്മാരായ ശ്രീ മദനൻ, സുനിൽ കോട്ടേമ്പ്രം, ശിവകൃഷണൻ മാസ്റ്റർ, ശശികുമാർ കതിരൂർ, നിരൂപകൻ സജയ് കെ വി, മുനിസിപ്പൽ വൈസ് ചെയർമാൻ പി സജീവൻ എന്നിവർ ആശംസക ഉർപ്പിച്ചു രമേശ് രഞ്ജനം സ്വാഗതവും. രാജേഷ് കെ എടച്ചേരി നന്ദിയും പറഞ്ഞു ഗ്യാലറിയിൽ വടകരയിലെ നാല്‌പതോളം ചിത്രകാരനന്മാരുടെ ചിത്രങ്ങൾ ജനുവരി രണ്ടാം തിയ്യതിവരെ പ്രദർശിപ്പിക്കും. തുടർന്ന് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172670/kachika-artgallery-opened-vadakara-collaboration-artists)