---
title: "#camp| മണിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Maniyur #Gram #Panchayath #Kudumbashree #Balasabha #organized #two-daycamp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172703/maniyur-gram-panchayath-kudumbashree-balasabha-organized-two-daycamp"
published_at: "2023-12-27T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2da68998b_camp_vdk.jpg"
keywords: []
---

# #camp| മണിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: [ **മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉയരെ പ്രതിഭകളുടെയും കുടുംബശ്രീ ബാലസഭയുടെയും ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് കുറ്റ്യാടി എം.എൽ എ കെ .പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [ **മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉയരെ പ്രതിഭകളുടെയും കുടുംബശ്രീ ബാലസഭയുടെയും ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് കുറ്റ്യാടി എം.എൽ എ കെ .പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ജയപ്രഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ശശിധരൻ കുയ്യണ്ടത്തിൽ ശശിധരൻ, ടി.ടിഗീത, ഉയരെ കോ ഓർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ലെനീഷ് വി.ഷംസുദ്ദീൻ ഇ, മനോജ് കൊയപ്ര, റിൻഷാദ് മാസ്റ്റർ ബ്രിജേഷ് മാസ്റ്റർ പി വി രജീഷ്, നിമ്മി, ഷബിന, ധന്യ സി.ഡി എസ്സ് ഭാരവാഹികളായ പ്രവീണ, സൗമ്യ എന്നിവർ സംസാരിച്ചു.

സി.ഡി.എസ്സ് ചെയർ പേർസൺ സജിത സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത നന്ദി പറഞ്ഞു. തുടർന്ന് സയൻഷ്യ എന്ന വിഷയത്തിൽ ഡോ.ബാബു ജോസ് ശാസത്രലേഖകൻ നാടകമേ ഉലകം എന്ന വിഷയത്തിലും ഷിബു മൂത്താട്ട് കൊട്ടക എന്ന സിനിമ വിഷയത്തിലും

ഷിബു ബി ഗവൺമെന്റ്റ് കോളേജ് ബാലുശ്ശേരി പർപ്പസ് ഓഫ് ലൈഫ് എന്ന വിഷയത്തിലും നിസാർ പട്ടുവം ആകാശ നിരീക്ഷണം എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. പ്രൊഫ: കെ.പാപ്പൂട്ടി മാസ്റ്റർ യോഗയും എയ്റോബിക്‌സും വി.സി ബിജു, ഡോ: സോമൻ കടലൂർ മിഡിയാ വേൾഡ് ന്യൂസ് 18 ലെ അശ്വിൻ വല്ലത്ത് കലാപരിപാടികൾ ഫോക്ക്ബാൻ്റ് കോഴിക്കോട് നയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172703/maniyur-gram-panchayath-kudumbashree-balasabha-organized-two-daycamp)