---
title: "#camp| കളക്ടിയോ 2023; സഹവാസ ക്യാമ്പിന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി"
english_title: "#Collectio2023 #Sahavasacamp #started #MemundaHigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172737/collectio2023-sahavasacamp-started-memundahighersecondaryschool"
published_at: "2023-12-27T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c46be22583_menunda_1.jpg"
keywords: []
---

# #camp| കളക്ടിയോ 2023; സഹവാസ ക്യാമ്പിന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി

> **Lead Summary:** **മേമുണ്ട:[ **കോഴിക്കോട് റൂറൽ ജില്ല സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് കളക്ടിയോ 2023 ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ 58 സ്കൂളിൽ നിന്നായി തിരഞ്ഞെടുത്ത 454 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ ബഹു കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

## Article Content

**മേമുണ്ട:[ **കോഴിക്കോട് റൂറൽ ജില്ല സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സീനിയർ കേഡറ്റുകൾക്കായി ജില്ലാതല വാർഷിക സഹവാസ ക്യാമ്പ് കളക്ടിയോ 2023 ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ 58 സ്കൂളിൽ നിന്നായി തിരഞ്ഞെടുത്ത 454 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ ബഹു കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

കെ എസ് ഷാജി (ഡി വൈ എഫ് ഐ നാർക്കോട്ടിക് സെൽ & ഡി എൻ ഒ എസ് പി സി പ്രൊജക്റ്റ് ) സ്വാഗതം പറഞ്ഞു . ചടങ്ങിൽ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിജുള കെ കെ അധ്യക്ഷത വഹിച്ചു. സുധീഷ് പുതിയേടത്ത് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) സിമി കെ കെ. പഞ്ചായത്ത് മെമ്പർ) ഹെലൻ ഹൈസന്ത് മെന്റോൺസ് ജില്ലാ (വിദ്യാഭ്യാസ ഓഫീസർ വടകര), നാരായണൻ എം (മാനേജർ മേമുണ്ട എച്ച്എസ്എസ് ) ,ബീന പി (പ്രിൻസിപ്പൽ മേമുണ്ട എച്ച്എസ്എസ് ) ,

ജിതേഷ് പി കെ (എച്ച് എം മേമുണ്ട എച്ച് എസ് എസ് ) ജയപ്രസാദ് സി കെ (എക്സൈസ് പ്രിവന്റീവ് ഓഫീസർ വടകര ) രാജീവ് ടി കെ ,ഡോ :എം വി തോമസ് (പി ടി എ പ്രസിഡന്റ് മേമുണ്ട എച്ച് എസ് എസ്) തുടങ്ങിയവർ ക്യാമ്പിന് ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ രവി സി.വി നന്ദി പറഞ്ഞു . എസ് പി സി ജില്ലാതല ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എം.എൽ.എ നിർവഹിച്ചു . ചടങ്ങിൽ സത്യൻ (എസ് ഐ നാർക്കോട്ടിക് സെൽ), യൂസഫ് (എസ് പി സി എ എൻ ഒ), അജയകുമാർ (എ ഡി എൻ ഒ എസ് പി സി ) , ഷൈനി വി.എം (എ എസ് ഐ എസ് പി സി നോഡൽഓഫീസ്), രജീഷ് ചേമേരി (എസ് പി സി നോഡൽഓഫീസ് )എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172737/collectio2023-sahavasacamp-started-memundahighersecondaryschool)