---
title: "#Fundraising | നിർധനരായ രോഗികൾക്കുള്ള ധനസമാഹരണ സ്നേഹ സദസ്സ് ഡിസംബർ 29, 30 ദിവസങ്ങളിൽ"
english_title: "#Fundraising #SnehaSadas #needy #patients #29th #30th #December"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172915/fundraising-snehasadas-needy-patients-29th-30th-december"
published_at: "2023-12-28T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d4a67c08bf_fund.jpg"
keywords: []
---

# #Fundraising | നിർധനരായ രോഗികൾക്കുള്ള ധനസമാഹരണ സ്നേഹ സദസ്സ് ഡിസംബർ 29, 30 ദിവസങ്ങളിൽ

> **Lead Summary:** **വടകര :[ **നിർധനരായ രോഗികൾക്കുള്ള ധന സമാഹരണാർത്ഥം സ്നേഹതീരം കൂട്ടായ്മ സ്നേഹ സദസ്സ് ഡിസംബർ 29, 30 ദിവസങ്ങളിൽ സംഘടിപ്പിക്കും . ഡിസംബർ 29 വെള്ളി രാവില 9 മണിക്ക് എം വി ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും . തുടർന്ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സദസിന് അലി റഹ്മാനി പ്രാർത്ഥനയും നാസർ പുതിയോട്ടിൽ സ്വാഗതവും പറയും.

## Article Content

**വടകര :[ **നിർധനരായ രോഗികൾക്കുള്ള ധന സമാഹരണാർത്ഥം സ്നേഹതീരം കൂട്ടായ്മ സ്നേഹ സദസ്സ് ഡിസംബർ 29, 30 ദിവസങ്ങളിൽ സംഘടിപ്പിക്കും . ഡിസംബർ 29 വെള്ളി രാവില 9 മണിക്ക് എം വി ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും . തുടർന്ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സദസിന് അലി റഹ്മാനി പ്രാർത്ഥനയും നാസർ പുതിയോട്ടിൽ സ്വാഗതവും പറയും.

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി അബ്ദു റഹ്മാന്റെ അധ്യക്ഷതയിൽ തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ ഉദ്ഘാടനം ചെയ്യും. തോടനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് മൊയ്തു മാസ്റ്റർ , ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി വി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ മുഖ്യാത്ഥികൾ ആയിരിക്കും. സൈബർ ബോധവൽക്കരണ ക്ലാസ്സിന് രംഗീഷ് കടവത്ത് നേതൃത്വം നൽക്കും.

തുടർന്ന് ചൂരക്കൊടി കളരി സംഘം വില്ല്യാപള്ളി അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും ഉണ്ടാക്കും. അബ്ദുസമദ് സി സി നന്ദിയും പറയും. ഡിസംബർ 30 ശനി വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സൗഹൃദ സദസ്സിന് സി വി പി പൂക്കോയ തങ്ങൾ പ്രാർത്ഥനയും ജന്നത്ത് കുഞ്ഞബ്ദുള്ള ഹാജി സ്വാഗതവും പി ഫൈസൽ മാസ്റ്റർ അദ്ധ്യക്ഷതയും വഹിക്കും. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172915/fundraising-snehasadas-needy-patients-29th-30th-december)