---
title: "#SivagiriHill| പീത പതാക ഏറ്റു വാങ്ങി; ഗുരു ഭക്തർ ശിവഗിരി കുന്നിലേക്ക്"
english_title: "#Peetha #took #flag #Gurudevotees #SivagiriHill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172942/peetha-took-flag-gurudevotees-sivagirihill"
published_at: "2023-12-28T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d6242c4fa0_flag_1.jpg"
keywords: []
---

# #SivagiriHill| പീത പതാക ഏറ്റു വാങ്ങി; ഗുരു ഭക്തർ ശിവഗിരി കുന്നിലേക്ക്

> **Lead Summary:** **വടകര :[ **അറിവിന് തീർത്ഥാടനമായ ശിവഗിരി തീർത്ഥാടന മഹാമഹത്തെ വരവേൽക്കാൻ ഒരുങ്ങി വടകരയിലെ ശ്രീ നാരായണീയ പ്രവർത്തകരും. പഞ്ചശുദ്ധി വ്രതം അനുഷ്ഠിച്ച ഗുരു ഭക്തരാണ് 91 ) മത് ശിവഗിരി തീർത്ഥാടനത്തിനായി പുറപ്പെട്ടത്. എസ് എൻ ഡി പി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ 8 ഓളം ബസ്സുകളിലായി 450 ഓളം പേർ തീർത്ഥാടനത്തിൽ പങ്കാളികളായി.

## Article Content

**വടകര :[ **അറിവിന് തീർത്ഥാടനമായ ശിവഗിരി തീർത്ഥാടന മഹാമഹത്തെ വരവേൽക്കാൻ ഒരുങ്ങി വടകരയിലെ ശ്രീ നാരായണീയ പ്രവർത്തകരും. പഞ്ചശുദ്ധി വ്രതം അനുഷ്ഠിച്ച ഗുരു ഭക്തരാണ് 91 ) മത് ശിവഗിരി തീർത്ഥാടനത്തിനായി പുറപ്പെട്ടത്. എസ് എൻ ഡി പി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ 8 ഓളം ബസ്സുകളിലായി 450 ഓളം പേർ തീർത്ഥാടനത്തിൽ പങ്കാളികളായി.

കുറ്റ്യാടി - നാദാപുരം മേഖലയിൽ നിന്നുള്ള തീർത്ഥാടനത്തിന് എസ് എൻ ഡയരക്ടർ ബോർഡ് അംഗം ബാബു പൂതംമ്പാറയും വടകര മേഖലയിൽ നിന്നുള്ള തീർത്ഥാടനത്തിന് യോഗം നേതാക്കളായ കെ ടി ഹരി മോഹനുo ജയേഷ് വടകരയും നേതൃത്വം നൽകി. വടകരയിൽ ഗുരു മന്ദിരത്തിൽ നടന്ന സമൂഹ പ്രാർത്ഥനക്ക് ശേഷം തീർത്ഥാടനത്തിന് തുടക്കമായി.

കുറ്റ്യാടിയിൽ പൂളത്തറ തറവാട്ടിൽ സമൂഹ പ്രാർത്ഥന നടത്തി. തറവാട്ടിലെ മുതിർന്ന അംഗം ശാന്തയേടത്തിയിൽ നിന്നും ബാബു പൂതംമ്പാറ പീത പതാക ഏറ്റു വാങ്ങിയതോടെ തീർത്ഥാടനത്തിന് തുടക്കമായി. ശിവഗിരി തീർഥാടനത്തിനൊപ്പം ഗുരുവായൂർ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളും തീർത്ഥാടക സംഘം സന്ദർശിക്കും. യോഗം വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172942/peetha-took-flag-gurudevotees-sivagirihill)