---
title: "#MegaExpo| ഇനി കുഞ്ഞിപ്പള്ളിയിലേക്ക് ; ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയിൽ ജനത്തിരക്കേറുന്നു"
english_title: "#Now #Kunjipalli #Christmas - Newer #MegaExpo #gets #crowded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172944/now-kunjipalli-christmas-newer-megaexpo-gets-crowded"
published_at: "2023-12-28T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d6591e4bd7_mega_1.jpg"
keywords: []
---

# #MegaExpo| ഇനി കുഞ്ഞിപ്പള്ളിയിലേക്ക് ; ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയിൽ ജനത്തിരക്കേറുന്നു

> **Lead Summary:** **വടകര: [** പുതുവത്സര അവധിക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്ത് ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോ. സ്കൂളുകൾ അടച്ചു കുട്ടികളും കുടുംബത്തോടും കൂടി ആഹ്ലാദിക്കാനും ആനന്ദിക്കാനും ഇനി സായാഹ്ന യാത്രകൾ കുഞ്ഞിപ്പള്ളി മൈതാനിയിലേക്ക്. 'ഡി - കോക്കോസ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയിൽ ജനത്തിരക്കേറുന്നു.

## Article Content

**വടകര: [** പുതുവത്സര അവധിക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്ത് ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോ. സ്കൂളുകൾ അടച്ചു കുട്ടികളും കുടുംബത്തോടും കൂടി ആഹ്ലാദിക്കാനും ആനന്ദിക്കാനും ഇനി സായാഹ്ന യാത്രകൾ കുഞ്ഞിപ്പള്ളി മൈതാനിയിലേക്ക്. 'ഡി - കോക്കോസ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയിൽ ജനത്തിരക്കേറുന്നു.

20 ന് ആരംഭിച്ച മാഹാ മേളയിൽ വിവിധ സ്റ്റാളുകൾ ഇതിനകം ഒരുങ്ങി കഴിഞ്ഞു. അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും ഈ അവധിക്കാലത്തെ എക്സ്പോ നിങ്ങൾക്ക് സമ്മാനിക്കുന്നത്. അണിയറക്കാർ ഒരുക്കിയ അമ്യുസ്മെന്റ് റൈഡുകളും,

വിശാലമായ ഫുഡ്‌കോർട്ട്, ഫ്ലവർ ഷോ, ഫാമിലി ഗെയിം, സർക്കാർ പവലിയനുകൾ, വ്യാപാര വിപണന സ്റ്റാളുകൾ, മോട്ടർ എക്സ്പോ മറ്റു കലാപരിപാടികൾ എന്നിവ സ്വപ്‌ന നഗരത്തിൽ മറ്റൊരു വിസ്മയങ്ങളുടെ ചെപ്പ് തീർത്തിരിക്കുന്നു. കാഴ്ചക്കാർക്കു മുൻപിൽ തുറന്ന് വയ്ക്കുന്ന വിസ്മയങ്ങളുടെ പറുദീസ കണ്ടു തീർക്കാൻ പറ്റാത്തത്ര അത്ഭുതങ്ങളുടെ മാസ്മരിക കാഴ്ചകളാണ്. ഈ അവധിക്കാലം ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയ്ക്ക് ഒപ്പം ആഘോഷിക്കൂ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172944/now-kunjipalli-christmas-newer-megaexpo-gets-crowded)