---
title: "#StreetFestivel | സ്ട്രീറ്റ് ഫെസ്റ്റിവൽ ; മതനിരപേക്ഷതയ്ക്ക് കാവൽ നിൽക്കാൻ കൂട്ടായ പ്രതിരോധ നിരഉയർന്ന് വരണം - സെമിനാർ"
english_title: "#StreetFestivel #collective #defense #must #comeup #guard #secularism #Seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173000/street-fest-well-a-collective-defense-must-come-up-to-guard-secularism-seminar"
published_at: "2023-12-28T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d96e955804_street_1.jpg"
keywords: []
---

# #StreetFestivel | സ്ട്രീറ്റ് ഫെസ്റ്റിവൽ ; മതനിരപേക്ഷതയ്ക്ക് കാവൽ നിൽക്കാൻ കൂട്ടായ പ്രതിരോധ നിരഉയർന്ന് വരണം - സെമിനാർ

> **Lead Summary:** **വടകര : [**[ ]മതനിരപേക്ഷതയ്ക്ക് കാവൽ നിൽക്കാൻ കൂട്ടായ പ്രതിരോധ നിരഉയർന്ന് വരണമെന്നും കോൺഗ്രസ് ഇതിന് നേതൃത്വം നൽകണമെന്നും സ്ട്രീറ്റ് ഫെസ്റ്റ് വെലിന്റെ ഭാഗമായി വടകരയിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. മതനിരപേക്ഷ ഭാരതമെന്ന ശക്തമായ നിലപാട് ജവഹർലാൽ നെഹറുവിന് ഉണ്ടായിരുന്നെങ്കിലും വർഗീയ വാദികളുമായുള്ള ഒത്തുതീർപ്പ് അദ്ദേഹത്തിന്റെ കാലത്തെ കോൺഗ്രസ് തുടങ്ങിയിരുന്നു.

## Article Content

**വടകര : [**[ ]മതനിരപേക്ഷതയ്ക്ക് കാവൽ നിൽക്കാൻ കൂട്ടായ പ്രതിരോധ നിരഉയർന്ന് വരണമെന്നും കോൺഗ്രസ് ഇതിന് നേതൃത്വം നൽകണമെന്നും സ്ട്രീറ്റ് ഫെസ്റ്റ് വെലിന്റെ ഭാഗമായി വടകരയിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. മതനിരപേക്ഷ ഭാരതമെന്ന ശക്തമായ നിലപാട് ജവഹർലാൽ നെഹറുവിന് ഉണ്ടായിരുന്നെങ്കിലും വർഗീയ വാദികളുമായുള്ള ഒത്തുതീർപ്പ് അദ്ദേഹത്തിന്റെ കാലത്തെ കോൺഗ്രസ് തുടങ്ങിയിരുന്നു.

ബാബറി മസ്ജിദ് പൊളിച്ച് മാറ്റിയതിന്റെ ക്രഡിറ്റ് കോൺഗ്രസിന് കൂടി ഉണ്ടെന്ന അവരുടെ വാദം അംഗീകരിക്കുന്നതായും എളമരം കരിം എം.പി പറഞ്ഞു. പുതിയൊരു ഇന്ത്യയെ വാർത്തെടുക്കാൻ കർഷക പോരാട്ടം ശക്തമാക്കണമെന്നും കർഷക സമരത്തിന്റെ തലച്ചോറും നട്ടെല്ലും അഖിലേന്ത്യ കർഷക സംഘമാണെന്ന് അഖിലേന്ത്യ സെക്രട്ടറി ബിജു കൃഷ്ണൻ അഭിപ്രയപ്പെട്ടു. ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് സ്ത്രീകളെയാണ്.

നൂറ്റാണ്ടുകളായി പൊരുതി നേടിയ അവകാശങ്ങൾ പോലും രാജ്യത്ത്ക വർന്നെടുക്കുന്നു. 33 ശതമാനം സ്ത്രീ സംവരണം അടുത്ത കാലത്തൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലയെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷൻ നേതാവ് സുകന്യ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ പ്രശ്നം തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങളുമായി ഇഴപിരിഞ്ഞത് നിൽകുന്നു. വിവേചനത്തിന്റെ സ്ഥാപന വൽക്കരണമാണ് പുതിയ വിദ്യാഭ്യാസ നയം. ഇതിനെതിരെ സംഘടിതമായ ചെറുപ്പ് നൽപ്പ് ഉണ്ടാകണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ വൈസ് . പ്രസിഡന്റ് നിധീഷ് നാരായണൻ പറഞ്ഞു. സി.പി ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ മോഡറേറ്ററായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173000/street-fest-well-a-collective-defense-must-come-up-to-guard-secularism-seminar)