---
title: " #BharathSankalpYathra | വികസിത് ഭാരത് സങ്കല്‍പ് യാത്ര വടകര ബ്ലോക്കില്‍ നാളെയും"
english_title: "#Vikasit #BharathSankalpYathra #Vadakara #block #tomorrow #too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173022/vikasit-bharathsankalpyathra-vadakara-block-tomorrow-too"
published_at: "2023-12-28T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658da7cdeb50b_yathra.jpg"
keywords: []
---

#  #BharathSankalpYathra | വികസിത് ഭാരത് സങ്കല്‍പ് യാത്ര വടകര ബ്ലോക്കില്‍ നാളെയും

> **Lead Summary:** **വടകര: [ **കേന്ദ്ര ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര വടകര ബ്ലോക്കിലേക്ക് പ്രവേശിക്കുന്നു. മേലടി ബ്ലോക്കിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ അഴിയൂര്‍, ചോറോട് ഗ്രാമ പഞ്ചായത്തുകളില്‍ യാത്രയുടെ പൊതുസമ്മേളനം നടക്കും. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം, എഫ്.എ.സി.ടി., എഫ്.സി.ഐ.,

## Article Content

**വടകര: [ **കേന്ദ്ര ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര വടകര ബ്ലോക്കിലേക്ക് പ്രവേശിക്കുന്നു. മേലടി ബ്ലോക്കിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ അഴിയൂര്‍, ചോറോട് ഗ്രാമ പഞ്ചായത്തുകളില്‍ യാത്രയുടെ പൊതുസമ്മേളനം നടക്കും. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രം, എഫ്.എ.സി.ടി., എഫ്.സി.ഐ.,

ഇന്ത്യ പോസ്റ്റ് തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ഇതിനകം തന്നെ നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തു. കൂടാതെ നിരവധി പേര്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളായി. കേന്ദ്ര സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ നേരിട്ടെത്തി പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. ഇന്ന് തുറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.

വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഒരു ഗുണഭോക്താവിന് സൗജന്യ ഉജ്ജ്വല കണക്ഷന്‍ നല്‍കി. കര്‍ഷകര്‍ക്കായി ഡ്രോണ്‍ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് തിക്കോടി ഗ്രാമ പഞ്ചായത്തിലും വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ സ്വീകരണയോഗം ഒരുക്കി.

പഞ്ചായത്ത് പ്രസിഡന്‍്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു കരോളി, സുവീഷ് പി.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു. കര്‍ഷകരായ നാണു, ഗണേശ് തുടങ്ങിയവരെ ആദരിച്ചു. ജില്ലയിലെ 48 ഗ്രാമ പഞ്ചായത്തുകളിലൂടെ ഇതിനകം വികസിത് ഭാരത് സങ്കല്‍പ് യാത്ര കടന്നുപോയി. ജനുവരി 10 വരെയാണ് ഗ്രാമ പഞ്ചായത്തുകളിലെ പര്യടനം നടക്കുന്നത്. ഇതിനൊപ്പം നഗര പ്രദേശങ്ങളിലെ പര്യടനവും ഉടന്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173022/vikasit-bharathsankalpyathra-vadakara-block-tomorrow-too)