---
title: "#PHarindranath | പി ആർ നമ്പ്യാർ സ്മാരക പുരസ്കാരം പി ഹരീന്ദ്രനാഥിന് 31ന് സമർപ്പിക്കും "
english_title: "#PRNambiar #Memorial #Award #presented #PHarindranath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173175/prnambiar-memorial-award-presented-pharindranath"
published_at: "2023-12-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e8bfab3c1e_award.jpg"
keywords: []
---

# #PHarindranath | പി ആർ നമ്പ്യാർ സ്മാരക പുരസ്കാരം പി ഹരീന്ദ്രനാഥിന് 31ന് സമർപ്പിക്കും 

> **Lead Summary:** **വടകര: [** സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് നേതാവ്, അധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവ്, എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, ഉജ്വല വാഗ്മി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയായ പി ആർ നമ്പ്യാരുടെ സ്മരണാർത്ഥം 'പി ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ്' ഏർപ്പെടുത്തിയ പുരസ്കാരം ചരിത്രകാരനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥിന് ഡിസംബർ 31ന് വൈകീട്ട് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കുന്ന പി ആർ നമ്പ്യാർ അനുസ്മരണ പരിപാടിയിൽ വെച്ച് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: [** സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് നേതാവ്, അധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവ്, എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, ഉജ്വല വാഗ്മി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയായ പി ആർ നമ്പ്യാരുടെ സ്മരണാർത്ഥം 'പി ആർ നമ്പ്യാർ സ്മാരക ട്രസ്റ്റ്' ഏർപ്പെടുത്തിയ പുരസ്കാരം ചരിത്രകാരനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥിന് ഡിസംബർ 31ന് വൈകീട്ട് 4 മണിക്ക് വടകര ടൗൺഹാളിൽ നടക്കുന്ന പി ആർ നമ്പ്യാർ അനുസ്മരണ പരിപാടിയിൽ വെച്ച് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

'മഹാത്മാ ഗാന്ധി കാലവും കർമ്മപർവവും 1869-1915' എന്ന ഗ്രന്ഥ രചന പരിഗണിച്ചാണ് പുരസ്കാരം ഹരീന്ദ്രനാഥിന് നൽകാൻ തീരുമാനിച്ചത്. സിപിഐ നേതാവ് അഡ്വ.പി സന്തോഷ്‌ കുമാർ എംപി പുരസ്കാര സമർപ്പണം നടത്തും. കെ കെ ബാലൻ മാസ്റ്റർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.

 പി ആർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.കെ പാപ്പൂട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി ആർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സോമൻ മുതുവന റിപ്പോർട്ട് അവതരിപ്പിക്കും. പി ഹരീന്ദ്രനാഥ്‌ മറുമൊഴി നടത്തും. യുവകലാസാഹിതി സംസ്ഥാന അധ്യക്ഷൻ ആലങ്കോട് ലീലാ കൃഷ്ണൻ, പി ആർ നമ്പ്യാർ സ്മാരക പ്രഭാഷണവും സത്യൻ മൊകേരി അനുസ്മരണ പ്രഭാഷണവും നടത്തും.

ടി വി ബാലൻ, ഇ കെ വിജയൻ എംഎൽഎ, ബി സുരേഷ് ബാബു, എം സി വടകര, പുറന്തോടത്ത് സുകുമാരൻ, എം സി നാരായണൻ നമ്പ്യാർ, ടി കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു, എൻ എം ബിജു തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി സോമൻ മുതുവന, സംഘാടക സമിതി ചെയർമാൻ പി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
'മഹാത്മാ'മഹാത്മാ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173175/prnambiar-memorial-award-presented-pharindranath)