---
title: "#YouthWing | വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുൻകൈയെടുക്കണം - യൂത്ത് വിംഗ് "
english_title: "#Take #initiative #necessary #steps #solve #crisis #trade #sector #YouthWing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173275/take-initiative-necessary-steps-solve-crisis-trade-sector-youthwing"
published_at: "2023-12-29T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eece764108_youth_wing.jpg"
keywords: []
---

# #YouthWing | വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുൻകൈയെടുക്കണം - യൂത്ത് വിംഗ് 

> **Lead Summary:** **വടകര: [** നഗരസഭ പരിധിയിൽ ഹോട്ടലുകളും കൂൾബാറുകളും പൂട്ടിപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താനും പഴയ ബസ്റ്റാൻഡ് കോട്ടപ്പറമ്പ് മേഖലയിലെ വ്യപാരം പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ എന്തൊക്കെയെന്ന് പഠിക്കാനും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വരണമെന്ന് വടകര മേഖല യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: [** നഗരസഭ പരിധിയിൽ ഹോട്ടലുകളും കൂൾബാറുകളും പൂട്ടിപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താനും പഴയ ബസ്റ്റാൻഡ് കോട്ടപ്പറമ്പ് മേഖലയിലെ വ്യപാരം പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ എന്തൊക്കെയെന്ന് പഠിക്കാനും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വരണമെന്ന് വടകര മേഖല യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു.

2017 കാലഘട്ടങ്ങളിലെ ജി സ് ടി കണക്കുകൾ വീണ്ടും പരിശോധന നടത്തി വ്യക്തത ഇല്ലാത്തതും നിയമ വ്യവസ്ഥക്ക് യോജിക്കാത്തതുമായ കാരണങ്ങൾ നിരത്തി ഭീമമായ പിഴയിടുന്ന വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് വടകര മർച്ചന്റ് അസ്സ്സോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാം ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലാ ട്രഷറർ അമൽ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകേട്ടറി റിയാസ് കുനിയിൽ പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.

വിനോദൻ പുനത്തിൽ സ്വാഗതം പറഞ്ഞു. കെ വി വി ഇ എസ്‌ വടകര നിയോജക മണ്ഡലം ജന: സെക്രട്ടറി ഹരീഷ് ജയരാജ്, വടകര മർച്ചന്റ്സ് അസോസിയേഷൻ ജന: സെക്രടറി എൻ.കെ ഹനീഫ്. പി.കെ രതീശൻ, ലിജീഷ് പുതിയെടുത്ത്, ഫസലു വടകര, ഷസീർ സി.എച്ച്.നഫാസ് കെ.കെ, വിജേഷ് കൈനാട്ടി, ധനീഷ് കെ.എം, എ.ടി.കെ സാജിദ്, ലത്തീഫ്, എം.കെ രാലൂട്ടി, മുഹമ്മദലി വി.കെ, സെമീർ തുടങ്ങിയവർ സംസാരിച്ചു.

കൺവെൻഷനിൽ വടകര നിയോജക മണ്ഡലം യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173275/take-initiative-necessary-steps-solve-crisis-trade-sector-youthwing)