---
title: "#inaugurated | ആയഞ്ചേരിയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു "
english_title: "#renovated #community #hall #inaugurated #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173295/renovated-community-hall-inaugurated-ayanchery"
published_at: "2023-12-29T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658efcc19dc57_inauguration.jpg"
keywords: []
---

# #inaugurated | ആയഞ്ചേരിയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ടൗണിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു. 2005 ലാണ് കമ്യൂണിറ്റി ഹാൾ നിർമ്മിച്ചത്.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ടൗണിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു. 2005 ലാണ് കമ്യൂണിറ്റി ഹാൾ നിർമ്മിച്ചത്.

താഴത്തെ നിലയിൽ കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, കുടുംബശ്രീ സി.ഡി.എസ്. ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. മുകൾ നിലയിലാണ് കമ്മ്യൂണിറ്റി ഹാൾ സജ്ജമാക്കിയത്.

പഞ്ചായത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന കമ്മ്യൂണിറ്റി ഹാൾ കാലോചിതമായി നവീകരണം നടത്താത്തതിനാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ജനങ്ങൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് ഉണ്ടായിരുന്നത്. അവിടെ നടക്കുന്ന പഞ്ചായത്തിന്റെയും വിവിധ പരിപാടികളിലും വരുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

നിലവിലെ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടൈൽ വർക്ക്, പെയിൻറിംഗ്, സീലിംഗ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും അനുബന്ധ സൗകര്യങ്ങളും ചെയ്തു. രണ്ടര ലക്ഷം രൂപ ചെലവിൽ ഇലക്ട്രിഫിക്കേഷൻ വർക്കുകളും ആവശ്യമായ ഫാനുകൾ, ബൾബുകൾ മുതലായവ സ്ഥാപിക്കുകയും ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. ഓവർസിയർ ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, പി.എം.ലതിക, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെർസൺ എം.എം.നഷീദ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ എൻ.അബ്ദുൽ ഹമീദ്, ടി.കെ.ഹാരിസ്, എ.സുരേന്ദ്രൻ, എം.വി.ഷൈബ, പി.കെ.ആയിഷ ടീച്ചർ, സി.എം. നജ്മുന്നിസ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കണ്ണോത്ത് ദാമോദരൻ, സി.എം.അഹ്മദ് മൗലവി, എം.ഇബ്രാഹിം മാസ്റ്റർ, മൻസൂർ എടവലത്ത്, മുത്തു തങ്ങൾ, ടി.വി.ഭരതൻ മാസ്റ്റർ, സെക്രട്ടറി ശീതള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173295/renovated-community-hall-inaugurated-ayanchery)