---
title: "തിരുവള്ളൂരില്‍ വനിതാ ലീഗ് സമ്മേളനം ജനുവരി 9ന് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു "
english_title: " Women's League meeting in Tiruvallur on January 9 The poster has been released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17334/womens-league-meeting-in-tiruvallur-on-january-9-the-poster-has-been-released"
published_at: "2021-12-22T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2f35bbce8a_MAIDU HAJI .jpg"
keywords: []
---

# തിരുവള്ളൂരില്‍ വനിതാ ലീഗ് സമ്മേളനം ജനുവരി 9ന് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **തിരുവള്ളൂര്‍ :** തിരുവള്ളൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സമ്മേളനം ജനുവരി 9ന് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പാറക്കല്‍ അബ്ദുല്ല, അഡ്വ: നജ്മ തബ്ഷീറ, എസ്. പി കുഞ്ഞമ്മദ്, സുരയ്യ ടീച്ചര്‍, സഫിയ.പി, സലീമ ടീച്ചര്‍, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 3.30 ക്ക് സമാപിക്കുന്ന രീതിയില്‍ രണ്ട് സെഷന്‍ ആയിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**തിരുവള്ളൂര്‍ :** തിരുവള്ളൂര്‍ പഞ്ചായത്ത് വനിതാ ലീഗ് സമ്മേളനം ജനുവരി 9ന് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പാറക്കല്‍ അബ്ദുല്ല, അഡ്വ: നജ്മ തബ്ഷീറ, എസ്. പി കുഞ്ഞമ്മദ്, സുരയ്യ ടീച്ചര്‍, സഫിയ.പി, സലീമ ടീച്ചര്‍, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 3.30 ക്ക് സമാപിക്കുന്ന രീതിയില്‍ രണ്ട് സെഷന്‍ ആയിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.

സമ്മേനത്തിന്റെ പോസ്റ്റര്‍ പ്രകാശനം മുസ്ലീം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ ചുണ്ടയില്‍ മൊയ്തുഹാജി വനിതാ ലീഗ് പ്രസിഡണ്ട് ഹാജറ പി സിക്ക് നല്‍കി ഉദ്ഘാനടനം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ആര്‍ കെ മുഹമ്മദ്, തിരുവള്ളൂര്‍ ഗ്രാമ പഞ്ചായാത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍, വനിതാ ലീഗ് ജനറല്‍ സെക്രട്ടറി റെസിയ അഷ്‌റഫ് തുടങ്ങി വനിതാ ലീഗ്‌ന്റെയും മറ്റ് പോഷക സംഘടനയുടെയും നേതാക്കന്മാര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17334/womens-league-meeting-in-tiruvallur-on-january-9-the-poster-has-been-released)