---
title: "#fishfarm | മുറ്റത്തൊരു മീൻ തോട്ടം; ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായ മത്സ്യ കൃഷി ഉദ്‌ഘാടനം ചെയ്തു "
english_title: "#fishfarm #courtyard #part #GramaPanchayath #annual #scheme #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173391/fishfarm-courtyard-part-gramapanchayath-annual-scheme-inaugurated"
published_at: "2023-12-30T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fc446640d6_fish_2.jpg"
keywords: []
---

# #fishfarm | മുറ്റത്തൊരു മീൻ തോട്ടം; ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായ മത്സ്യ കൃഷി ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ പന്ത പൊയിലിൽ ചേമ്പറ്റ സുബൈദ നിർമിച്ച പാടക്കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. 20 പേരാണ് ഈ വർഷം മൽസ്യ കൃഷി ചെയ്യുന്നത്.

ഒരാൾക്ക് 8000 രൂപ പഞ്ചായത്ത് നൽകും. ബാക്കി ചെലവാകുന്ന തുക കൃഷിക്കാർ വഹിക്കും. ചടങ്ങിൽ സി.വി. ദാമു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ ബാബു കോഡിനേറ്റർ സുധിന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173391/fishfarm-courtyard-part-gramapanchayath-annual-scheme-inaugurated)