---
title: "#Police | പുതുവത്സരാഘോഷം; വടകരയിൽ ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ സുരക്ഷാക്രമീകരണങ്ങളുമായി പൊലീസ് "
english_title: "#NewYear #Police #security #arrangements #ensure #law #order #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173439/newyear-police-security-arrangements-ensure-law-order-vadakara"
published_at: "2023-12-30T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ff1108186e_police.jpg"
keywords: []
---

# #Police | പുതുവത്സരാഘോഷം; വടകരയിൽ ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ സുരക്ഷാക്രമീകരണങ്ങളുമായി പൊലീസ് 

> **Lead Summary:** **വടകര: [ **പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ കോഴിക്കോട് റൂറൽ പൊലീസ് നടപടി തുടങ്ങി. റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ റൂറലിലെ എല്ലാ പോലീസ് സേനാംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തി.

## Article Content

**വടകര: [ **പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ കോഴിക്കോട് റൂറൽ പൊലീസ് നടപടി തുടങ്ങി. റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ റൂറലിലെ എല്ലാ പോലീസ് സേനാംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തി.

അഡീഷണൽ എസ്.പി, അഞ്ച് ഡിവൈ.എസ്.പി.മാർ, 22 ഇൻസ്പെക്ടർമാർ, 60 സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ.

വ്യാപാരകേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പുതുവത്സരാഘോഷം നടക്കുന്ന ബീച്ചുകൾ, ഹോട്ടലുകൾ തുടങ്ങി ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളിടത്തെല്ലാം ശക്തമായ പോലീസ് നിരീക്ഷണമുണ്ടാകുമെന്ന് എസ്.പി. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173439/newyear-police-security-arrangements-ensure-law-order-vadakara)