---
title: "#MahiFootballTournament  | മാഹി ഫുട്ബാൾ ടൂർണമെന്റിന് തുടക്കം; രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു "
english_title: "#Mahi #Football #Tournament #Begins #MLARameshParambath #inaugurated #event"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173499/mahi-football-tournament-begins-mlarameshparambath-inaugurated-event"
published_at: "2023-12-30T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65903908b4dbe_football.jpg"
keywords: []
---

# #MahiFootballTournament  | മാഹി ഫുട്ബാൾ ടൂർണമെന്റിന് തുടക്കം; രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര: [** മയ്യഴി ഫുട്ബാൾ ടൂർണമെൻ്റ് തുടങ്ങി. രമേശ് പറമ്പത്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ജിനോസ് ബഷീർ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [** മയ്യഴി ഫുട്ബാൾ ടൂർണമെൻ്റ് തുടങ്ങി. രമേശ് പറമ്പത്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ജിനോസ് ബഷീർ അധ്യക്ഷത വഹിച്ചു.

മാഹി സൂപ്രണ്ട് ഓഫ് പൊലീസ് രാജശേഖരൻ വെള്ളാട്ട്, സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന നേതാവ് ഇളയിടത്ത് അഷ്റഫ്, ശ്രീകുമാർ ഭാനു, കെ.സി. നിഖിലേഷ് എന്നിവർ സംസാരിച്ചു.

ബാൻറ് മേളങ്ങൾ, അശ്വാഭ്യാസ പ്രകടനം, കളരിപ്പയറ്റ്, തിരുവാതിരക്കളി, മാനത്തുയർന്നു പൊങ്ങിയ വർണ ബലൂണുകൾ, വെടിക്കെട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു.  ആദ്യ മത്സരത്തിൽ യൂണിറ്റി കൈതക്കാട് എഫ്.സി തൃക്കരിപ്പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ശാസ്താ മെഡിക്കൽസ് തൃശൂർ വിജയികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173499/mahi-football-tournament-begins-mlarameshparambath-inaugurated-event)