---
title: "#media | മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമവും കളളക്കേസും അവസാനിപ്പിക്കണം - വടകര പ്രസ് ക്ലബ്ബ് "
english_title: "#Violence #theft #cases #against #media #workers #stopped #VadakaraPressClub"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173506/violence-theft-cases-against-media-workers-stopped-vadakarapressclub"
published_at: "2023-12-30T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590434f832a9_media.jpg"
keywords: []
---

# #media | മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമവും കളളക്കേസും അവസാനിപ്പിക്കണം - വടകര പ്രസ് ക്ലബ്ബ് 

> **Lead Summary:** **വടകര: [** രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധികാരികൾ കള്ള കേസ് എടുക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് വടകര പ്രസ് ക്ലബ്ബ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [** രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളും, അധികാരികൾ കള്ള കേസ് എടുക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് വടകര പ്രസ് ക്ലബ്ബ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി കെ വിജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഒ കെ വിനോദ്‌കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളേയും തെരഞ്ഞെടുത്തു. ശരണ്യാ രാജൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വടകര പ്രസ്സ് ക്ലബ്ബിൻ്റെ 2024 വർഷത്തെ പ്രസിഡണ്ടായി പ്രദീപ് ചോമ്പാലയേയും (വീക്ഷണം) ജനറൽ സെക്രട്ടറിയായി രാജീവൻ പറമ്പത്തിനേയും ( സിറാജ് ) തെരഞ്ഞെടുത്തു. പി ലിജീഷ് (മാതൃഭൂമി) - വൈസ് പ്രസിഡന്റ്, വി പി പ്രമോദ് - ഏ സി വി ജോ. സെക്രട്ടറി, വി വി രഗീഷ് (ദേശാഭിമാനി ) - ട്രഷറർ.

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി കെ ശശികുമാർ (മലയാള മനോരമ), കെ ഹാഷിം (നാട്ടുവാർത്ത) എന്നിവരേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173506/violence-theft-cases-against-media-workers-stopped-vadakarapressclub)