---
title: "#Inaugurated | ജനകീയാസൂത്രണം വനിതാ സംരംഭത്തിന്റെ ഭാഗമായി ഫ്ലോർമിൽ ഉദ്ഘാടനം ചെയ്തു "
english_title: "#Inaugurated #Flormil #part #Janakiyasutranam #Vanita #initiative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173509/inaugurated-flormil-part-janakiyasutranam-vanita-initiative"
published_at: "2023-12-30T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590459326b56_flormil.jpg"
keywords: []
---

# #Inaugurated | ജനകീയാസൂത്രണം വനിതാ സംരംഭത്തിന്റെ ഭാഗമായി ഫ്ലോർമിൽ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വനിതാ സംരംഭത്തിന്റെ ഭാഗമായി മൂന്നാം വാർഡിൽ ഫ്ലോർ മിൽ പ്രവർത്തനമാരംഭിച്ചു. മായം കലരാത്ത ശുദ്ധമായി കഴുകി പൊടിച്ച അരി, ഗോതമ്പ്, മുത്താറി, മറ്റ് ധാന്യങ്ങൾ, മസാലപ്പൊടികൾ എന്നിവ മൊത്തമായും ചില്ലറയായും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വനിതാ സംരംഭത്തിന്റെ ഭാഗമായി മൂന്നാം വാർഡിൽ ഫ്ലോർ മിൽ പ്രവർത്തനമാരംഭിച്ചു. മായം കലരാത്ത ശുദ്ധമായി കഴുകി പൊടിച്ച അരി, ഗോതമ്പ്, മുത്താറി, മറ്റ് ധാന്യങ്ങൾ, മസാലപ്പൊടികൾ എന്നിവ മൊത്തമായും ചില്ലറയായും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.

സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുയും അതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

'നക്ഷത്ര' സ്വയം സഹായ സംഘം എന്ന പേരിൽ രൂപീകരിച്ച വനിത കൂട്ടായ്മയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫ്ലോർമില്ലിൻറെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എം. ലീന നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.വി. അഹ്മദ് മാസ്റ്റർ, സുരേഷ് നന്തോത്ത്, കെ.കെ.രാജൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി.കെ.ഹാരിസ് സ്വാഗതവും നക്ഷത്ര സ്വയം സഹായ സംഘം സെക്രട്ടറി സുമ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173509/inaugurated-flormil-part-janakiyasutranam-vanita-initiative)