---
title: "#CanalBridge | കനാൽ പാലം നിർമ്മാണം; പ്രവർത്തി ഉദ്ഘാടനം ചെയ്തു "
english_title: "#Canal #Bridge #Construction #work #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173518/canal-bridge-construction-work-inaugurated"
published_at: "2023-12-30T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590503635530_canal.jpg"
keywords: []
---

# #CanalBridge | കനാൽ പാലം നിർമ്മാണം; പ്രവർത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരയിൽ മുക്ക് - പുളിക്കൂൽ മുക്ക് റോഡിനെ ബന്ധിപ്പിക്കുന്ന കനാൽ പാലം നിർമ്മാണത്തിന് വടകര എം. പി. കെ. മുരളീധരൻ 35 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**ആയഞ്ചേരി: [** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരയിൽ മുക്ക് - പുളിക്കൂൽ മുക്ക് റോഡിനെ ബന്ധിപ്പിക്കുന്ന കനാൽ പാലം നിർമ്മാണത്തിന് വടകര എം. പി. കെ. മുരളീധരൻ 35 ലക്ഷം രൂപ അനുവദിച്ചു.

പാലം യാഥാർത്ഥ്യമാവുന്നതോടെ കടമേരിയിൽ നിന്നും മംഗലാട് വഴി വടകര, തിരുവള്ളൂർ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാവുന്ന എളുപ്പ മാർഗമാണ് യാഥാർത്ഥ്യമാകുന്നത്. പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് പാലം പണിയുന്നതോടെ പൂവണിയാൻ പോകുന്നത്.

പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച എം. പിക്ക് നിവേദനം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭ്യമായത്. കനാൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവർത്തി ഉദ്ഘാടനം കെ. മുരളീധരൻ എം.പി. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.എം.വിമല, വാർഡ് മെംബർ ടി.കെ.ഹാരിസ്, പഞ്ചായത്ത് അംഗം എ.സുരേന്ദ്രൻ, കണ്ണോത്ത് പത്മനാഭൻ, സി.എച്ച്.നാണു മാസ്റ്റർ, പി.സി.അസീസ്, കെ.കെ. രാജീവൻ, കെ.കെ.രാജൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെംബർ സി.എച്ച്.മൊയ്തു സ്വാഗതവും രഞ്ജിത്ത് പുളിക്കൂൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173518/canal-bridge-construction-work-inaugurated)