---
title: "#Anganwadibuilding | അംഗൻവാടി കെട്ടിടത്തിന് സ്ഥലം സൗജന്യമായി നൽകി മൂസ ഹാജി മാതൃകയായി "
english_title: "#MusaHaji #set #example #free #land #Anganwadibuilding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173519/musahaji-set-example-free-land-anganwadibuilding"
published_at: "2023-12-30T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65905176ea1ab_anganvadi.jpg"
keywords: []
---

# #Anganwadibuilding | അംഗൻവാടി കെട്ടിടത്തിന് സ്ഥലം സൗജന്യമായി നൽകി മൂസ ഹാജി മാതൃകയായി 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം നൽകി പ്രദേശത്തെ സാത്വികനും പ്രമുഖനുമായ നീലഞ്ചേരിക്കണ്ടി മൂസ്സ ഹാജി മാതൃകയായി.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം നൽകി പ്രദേശത്തെ സാത്വികനും പ്രമുഖനുമായ നീലഞ്ചേരിക്കണ്ടി മൂസ്സ ഹാജി മാതൃകയായി.

വർഷങ്ങളായി മദ്രസ കെട്ടിടത്തിലും പഴയ ലീഗ് ഓഫീസിലും മറ്റുമാണ് നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ അംഗൻവാടി പ്രവർത്തിച്ചു വരുന്നത്. മൂസ ഹാജിയും ഭാര്യയും അതീവ താല്പര്യമെടുത്താണ് അംഗൻവാടിക്ക് സ്ഥലം സംഭാവന നൽകിയത്. സ്ഥലത്തിൻ്റെ രേഖകൾ മൂസ്സ ഹാജിയിൽ നിന്നും വാർഡ് മെമ്പർ ടി. കെ. ഹാരിസ് സ്വീകരിച്ചു.

ചടങ്ങിൽ അദ്ദേഹത്തിൻ്റെ സഹോദര പുത്രന്മാരായ നീലഞ്ചേരിക്കണ്ടി ഇഖ്ബാൽ, അബ്ദുൽഅസീസ്, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കെ.വി. അഹ് മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173519/musahaji-set-example-free-land-anganwadibuilding)