---
title: " #KUTA| ഉർദു ഭാഷ; സർക്കാർ സമീപനം സ്വാഗതാർഹം കെ.യു.ടി.എ"
english_title: "#UrduLanguage #Government #approach #welcome #KUTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173599/urdulanguage-government-approach-welcome-kuta"
published_at: "2023-12-31T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591104052b0e_kuta.jpg"
keywords: []
---

#  #KUTA| ഉർദു ഭാഷ; സർക്കാർ സമീപനം സ്വാഗതാർഹം കെ.യു.ടി.എ

> **Lead Summary:** **വടകര: [**[ ]ഉറുദു ഭാഷയോടുള്ള സർക്കാർ സമീപനം സ്വാഗതാർഹമെന്ന് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു . സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച ഭാഷയാണ് ഉർദു. ഉർദു ഭാഷാ പഠനത്തിനും പ്രചാരണത്തിനും കേരള സംസ്ഥാന സർക്കാർ സ്വീകരിച്ചു പോരുന്ന സമീപനം സ്വാഗതാർഹമാണ്.

## Article Content

**വടകര: [**[ ]ഉറുദു ഭാഷയോടുള്ള സർക്കാർ സമീപനം സ്വാഗതാർഹമെന്ന് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു . സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച ഭാഷയാണ് ഉർദു. ഉർദു ഭാഷാ പഠനത്തിനും പ്രചാരണത്തിനും കേരള സംസ്ഥാന സർക്കാർ സ്വീകരിച്ചു പോരുന്ന സമീപനം സ്വാഗതാർഹമാണ്.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഡിസംബർ 12ന് സംസ്ഥാന വ്യാപകമായി ഉർദു ടാലന്റ് പരീക്ഷയും ഉർദു ദിനാഘോഷ പരിപാടി നടത്തിയതിനെയും പരിപൂർണ്ണമായി സ്വാഗതം ചെയ്യുന്നു. ജനുവരി 11 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ഉർദു ദിനാഘോഷ പരിപാടി ഉർദു ഭാഷാ പ്രചാരണത്തിനും അത് വഴി മതേതരത്വ കെട്ടുറപ്പിനും പുരോഗതിക്കും ഏറെ ഗുണം ചെയ്യുമെന്നും, കേരള ഉർദു ടീച്ചഴ്സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി സുരേഷ് പറഞ്ഞു .

എന്നാൽ ഉർദു ഒന്നാം ഭാഷയായി പത്താം ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വടകര വിദ്യാഭ്യാസ ജില്ലാ പരിധിയിൽ ഒരു സർക്കാർ ഹയർസെക്കണ്ടറി പോലും ഇല്ലയെന്നുള്ളത് ഉർദു ഭാഷ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥി കൾക്ക് ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളും ചുമതലയേറ്റു. പ്രസിഡന്റ് ഷെഹസാദ് വേളം, ജനറൽ സെക്രട്ടറി അബുലൈസ് കാക്കുനി, ട്രഷറർ നിഷ എൻ കീഴൽ, അക്കാദമിക് സെക്രട്ടറി റഫീഖ് മത്തത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്. യോഗത്തിൽ യൂനുസ് വടകര, നൗഫൽ സി.വി, മജീദ് വേളം, യൂസുഫ് പെരുവയൽ, നിസാർ ചങ്ങാരോത്ത്, അസ്മ വള്ളിയാട്, ദിൽന പുതുപ്പണം, ഫസൽ നാദാപുരം, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173599/urdulanguage-government-approach-welcome-kuta)