---
title: "#CombineArtsandSportsClub  |  മുക്കാളി സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; ചോമ്പാൽ കമ്പയിൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്"
english_title: "#Trains #should #allowed #stop #Mukkalistation #Chombal #Combine #ArtsandSportsClub"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173642/trains-should-allowed-stop-mukkalistation-chombal-combine-artsandsportsclub"
published_at: "2023-12-31T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65913bc199053_club.jpg"
keywords: []
---

# #CombineArtsandSportsClub  |  മുക്കാളി സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; ചോമ്പാൽ കമ്പയിൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്

> **Lead Summary:** **വടകര: [**കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ചോമ്പാൽ കമ്പയിൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അഴിയൂർ, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലെ നിരവധി യാത്രക്കാരുടെ ആശ്രയ കേന്ദ്രമാണിത്.

## Article Content

**വടകര: [**കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ചോമ്പാൽ കമ്പയിൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അഴിയൂർ, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലെ നിരവധി യാത്രക്കാരുടെ ആശ്രയ കേന്ദ്രമാണിത്.

സ്റ്റോപ്പിനായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.പരിപാടിയിൽ പി.കെ.കോയ അദ്ധ്യക്ഷത വഹിച്ചു. കെ.ജഗൻമോഹൻ, എൻ സി പ്രേമൻ, ദിനേശൻ പറമ്പത്ത്, കെ പി പൂക്കോയ, പി പി ഷിഹാബുദ്ദീൻ, എം കെ ഹസീബ്, എൻ കെ ശ്രീജയൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രദീപ് ചോമ്പാല (പ്രസി), പി കെ കോയ (ജന.സെക്ര), അഡ്വ വി കെ നിയാഫ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173642/trains-should-allowed-stop-mukkalistation-chombal-combine-artsandsportsclub)